സാമൂഹ്യശാസ്ത്രം
ക്ലാസ്: 10 മാർക്ക്: 40
സമയം: 75 മിനിറ്റ്
__________________________________________________________________________________________
1 മുതൽ 4 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക. ഓരോ ചോദ്യത്തിനും 1 മാർക്ക് വീതം.
-
താഴെ പറയുന്നവയിൽ സിവിൽ സൊസൈറ്റിയുടെ (പൗരസമൂഹം) ഭാഗമല്ലാത്തത് ഏത്?
i. സന്നദ്ധപ്രവർത്തനം നടത്തുന്നവർ
ii. വൈവിധ്യമാർന്ന താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്നവർ
iii. ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ
iv. വൈവിധ്യമാർന്ന അഭിപ്രായങ്ങളോടെ പ്രവർത്തിക്കുന്നവർA) i, iii എന്നിവ ശരിയാണ്
B) iv, iii എന്നിവ ശരിയാണ്
C) iii മാത്രം ശരിയാണ്
D) iv മാത്രം ശരിയാണ് -
പൊതുജനാഭിപ്രായം രൂപീകരിക്കുന്ന ഏജൻസികളെയും അവയുടെ പങ്കിനെയും അടിസ്ഥാനമാക്കി താഴെ നൽകിയിരിക്കുന്നവ ക്രമപ്പെടുത്തുക.
i. കുടുംബം - കുട്ടിയുടെ അഭിപ്രായ രൂപീകരണത്തിൽ പ്രാഥമിക സ്വാധീനം ചെലുത്തുന്നു.
ii. വിദ്യാഭ്യാസ സ്ഥാപനങ്ങൾ - പൗരബോധവും യുക്തിചിന്തയും വളർത്തുന്നു.
iii. മാധ്യമങ്ങൾ - വിവരങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്യുന്നു.A) i, ii എന്നിവ ശരിയാണ്
B) ii, iii എന്നിവ ശരിയാണ്
C) i, ii, iii എന്നിവ ശരിയാണ്
D) i മാത്രം ശരിയാണ് -
ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം?
i. UPI - യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (Unified Payment Interface)
ii. ATM - ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (Automated Teller Machine)
iii. RTGS - റൂറൽ ട്രാൻസാക്ഷൻ ഗ്രോത്ത് സ്കീം (Rural Transaction Growth Scheme)A) i, ii എന്നിവ ശരിയാണ്
B) ii, iii എന്നിവ ശരിയാണ്
C) i, iii എന്നിവ ശരിയാണ്
D) ഇവയൊന്നും ശരിയല്ല -
ചേരുമ്പടി ചേർക്കുക.
- ആർ.ബി.ഐ (RBI) — (a) നാണയങ്ങളും ഒരു രൂപ നോട്ടും പുറത്തിറക്കുന്നു
- ധനകാര്യ മന്ത്രാലയം — (b) ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ
- യു.പി.ഐ (UPI) — (c) വായ്പയും കറൻസിയും നിയന്ത്രിക്കുന്നു
- എ.ടി.എം (ATM) — (d) യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്
A) 1-a, 2-c, 3-b, 4-d
B) 1-c, 2-a, 3-d, 4-b
C) 1-b, 2-c, 3-a, 4-d
D) 1-d, 2-b, 3-c, 4-a
5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് 2 മാർക്ക് വീതം.
-
"രാജ്യത്തെ എല്ലാവരെയും ബാങ്കിംഗ് സേവനങ്ങളുടെ പരിധിയിൽ കൊണ്ടുവരിക" എന്നതാണ് ജൻ ധൻ അക്കൗണ്ടിന്റെ ലക്ഷ്യം. ജൻ ധൻ അക്കൗണ്ടിന്റെ മറ്റ് ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
-
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സഹായിക്കുന്ന ഏതെങ്കിലും രണ്ട് സാമൂഹിക സ്ഥാപനങ്ങൾ ഏവ?
-
മീഡിയ സാക്ഷരതയും (Media Literacy) ഡിജിറ്റൽ സാക്ഷരതയും (Digital Literacy) തമ്മിലുള്ള വ്യത്യാസം എഴുതുക.
8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 3 മാർക്ക് വീതം.
-
വാണിജ്യ ബാങ്കുകൾ പൊതുജനങ്ങൾക്കായി നൽകുന്ന വിവിധ തരം നിക്ഷേപ അക്കൗണ്ടുകൾ ഏവ?
-
വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും ധർമ്മങ്ങൾ താരതമ്യം ചെയ്യുക.
-
ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കല, സാഹിത്യം, സിനിമ എന്നിവയുടെ പങ്ക് വ്യക്തമാക്കുക.
-
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് തടസ്സമാകുന്ന ഘടകങ്ങൾ ഏവ?
12, 13 ചോദ്യങ്ങൾക്ക് 4 മാർക്ക് വീതം.
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ധർമ്മങ്ങളും പ്രാധാന്യവും വിവരിക്കുക.
-
അഭിപ്രായ രൂപീകരണത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് വിശദീകരിക്കുക.
14, 15 ചോദ്യങ്ങൾക്ക് 5 മാർക്ക് വീതം.
-
സ്കൂൾ പാർലമെന്റ്, ക്ലബ്ബ് പ്രവർത്തനങ്ങൾ, കായിക മേളകൾ തുടങ്ങിയ സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികളിൽ ജനാധിപത്യപരവും പൗരബോധപരവുമായ ഗുണങ്ങൾ വളർത്തുന്നതിനുള്ള പരിശീലന വേദികളാണ്. ഈ പ്രസ്താവന സാധൂകരിക്കുക.
-
വിവിധ ഡിജിറ്റൽ ഇടപാട് രീതികളെക്കുറിച്ചും ആധുനിക സമ്പദ്‌വ്യവസ്ഥയിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുക.
Social Science Class X Question Paper.
Peak2Prosper November
________________________________________________________________
Part 1: ചോദ്യങ്ങൾ 1 മുതൽ 4 വരെ (1 മാർക്ക് വീതം)
1. താഴെ
പറയുന്നവയിൽ പൗരസമൂഹത്തിന്റെ
(Civil
Society) ഭാഗമല്ലാത്തത്
ഏത്?
ഉത്തരം:
C) iii മാത്രം
ശരിയാണ്
(വിശദീകരണം:
പൗരസമൂഹം
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാണ്.
'ലാഭത്തിനായി
പ്രവർത്തിക്കുന്നവർ'
എന്നത്
കമ്പോളവുമായി ബന്ധപ്പെട്ടതാണ്).
2. പൊതുജനാഭിപ്രായം
രൂപീകരിക്കുന്ന ഏജൻസികളെ
അവയുടെ ധർമ്മങ്ങളുമായി
ക്രമീകരിക്കുക.
ഉത്തരം:
C) i, ii, iii എന്നിവ
ശരിയാണ്
(വിശദീകരണം:
കുടുംബം
കുട്ടിയുടെ അഭിപ്രായ രൂപീകരണത്തിൽ
പ്രാഥമിക സ്വാധീനം ചെലുത്തുന്നു,
വിദ്യാലയങ്ങൾ
യുക്തിചിന്ത വളർത്തുന്നു,
മാധ്യമങ്ങൾ
വിവരങ്ങൾ നൽകുന്നു).
3. ഡിജിറ്റൽ
ഇടപാടുകളുമായി ബന്ധപ്പെട്ടവ
ശരിയായി ക്രമീകരിക്കുക.
ഉത്തരം:
A) i, ii എന്നിവ
ശരിയാണ്
(വിശദീകരണം:
RTGS എന്നത്
Real Time
Gross Settlement ആണ്,
Rural Transaction Growth Scheme അല്ല).
4. ചേരുംപടി
ചേർക്കുക.
ഉത്തരം:
B) 1-c, 2-a, 3-d, 4-b
RBI: വായ്പയും കറൻസിയും നിയന്ത്രിക്കുന്നു.
ധനകാര്യ മന്ത്രാലയം: നാണയങ്ങളും ഒരു രൂപ നോട്ടും പുറത്തിറക്കുന്നു.
UPI: യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്.
ATM: ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ.
Part 2: ചോദ്യങ്ങൾ 5 മുതൽ 7 വരെ (2 മാർക്ക് വീതം)
5. ജൻ
ധൻ അക്കൗണ്ടിന്റെ ലക്ഷ്യം
"രാജ്യത്തെ
എല്ലാവരെയും ബാങ്കിംഗ്
സേവനങ്ങളുടെ പരിധിയിൽ
കൊണ്ടുവരിക"
എന്നതാണ്.
ജൻ
ധൻ അക്കൗണ്ടിന്റെ മറ്റ്
ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
സാമ്പത്തിക
ഉൾപ്പെടുത്തലിന് പുറമേയുള്ള
ലക്ഷ്യങ്ങൾ:
സർക്കാർ സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുക (Direct Benefit Transfer).
പാവപ്പെട്ടവരിൽ സമ്പാദ്യശീലം വളർത്തുകയും കൊള്ളപ്പലിശക്കാരിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുക.
6. പൊതുജനാഭിപ്രായം
രൂപീകരിക്കുന്നതിന് സഹായിക്കുന്ന
രണ്ട് സാമൂഹിക സ്ഥാപനങ്ങൾ
ഏവ?
ഉത്തരം:
കുടുംബം: കുട്ടി ആദ്യമായി മൂല്യങ്ങളും അഭിപ്രായങ്ങളും രൂപീകരിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
അയൽപക്കക്കൂട്ടങ്ങൾ / സമപ്രായക്കാർ (Peer Groups): സുഹൃത്തുക്കളുമായുള്ള ഇടപെടലിലൂടെ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ രൂപപ്പെടുന്നു.
7. മാധ്യമ
സാക്ഷരതയും (Media
Literacy) ഡിജിറ്റൽ
സാക്ഷരതയും (Digital
Literacy) തമ്മിലുള്ള
വ്യത്യാസം എഴുതുക.
ഉത്തരം:
മാധ്യമ സാക്ഷരത: മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെയും സന്ദേശങ്ങളെയും വിമർശനാത്മകമായി വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള കഴിവ്.
ഡിജിറ്റൽ സാക്ഷരത: കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള അറിവും കഴിവും.
Part 3: ചോദ്യങ്ങൾ 8 മുതൽ 11 വരെ (3 മാർക്ക് വീതം)
8. വാണിജ്യ
ബാങ്കുകൾ (Commercial
Banks) പൊതുജനങ്ങൾക്ക്
നൽകുന്ന വിവിധ തരം നിക്ഷേപങ്ങൾ
ഏവ?
ഉത്തരം:
സേവിംഗ്സ് നിക്ഷേപം (Savings Deposit): സമ്പാദ്യശീലം വളർത്താൻ സഹായിക്കുന്നു. മിതമായ പലിശ ലഭിക്കുന്നു.
കറന്റ് നിക്ഷേപം (Current Deposit): വ്യാപാരികൾക്കും വ്യവസായികൾക്കും അനുയോജ്യം. പലിശ ലഭിക്കില്ല, എന്നാൽ ഇടപാടുകൾക്ക് പരിധിയില്ല.
സ്ഥിര നിക്ഷേപം (Fixed Deposit): ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്നു. ഉയർന്ന പലിശ ലഭിക്കും.
റിക്കറിംഗ് നിക്ഷേപം (Recurring Deposit): പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്നു.
9. വാണിജ്യ
ബാങ്കുകളുടെയും സഹകരണ
ബാങ്കുകളുടെയും പ്രവർത്തനങ്ങൾ
താരതമ്യം ചെയ്യുക.
ഉത്തരം:
വാണിജ്യ ബാങ്കുകൾ: പ്രധാനമായും ലാഭേച്ഛയോടെ പ്രവർത്തിക്കുന്നു. ദേശീയ-അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുകയും വൻകിട വ്യവസായങ്ങൾക്കും കച്ചവടങ്ങൾക്കും വായ്പ നൽകുകയും ചെയ്യുന്നു.
സഹകരണ ബാങ്കുകൾ: പരസ്പര സഹായം, സഹകരണം എന്നീ തത്വങ്ങളിൽ പ്രവർത്തിക്കുന്നു. ഇവയുടെ പ്രവർത്തനം ഒരു നിശ്ചിത പ്രദേശത്ത് ഒതുങ്ങിനിൽക്കുന്നു. സാധാരണക്കാർക്കും കർഷകർക്കും ചെറുകിട സംരംഭങ്ങൾക്കുമാണ് പ്രധാനമായും വായ്പ നൽകുന്നത്.
10. ശക്തമായ
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ
കല,
സാഹിത്യം,
സിനിമ
എന്നിവയുടെ പങ്ക് വ്യക്തമാക്കുക.
ഉത്തരം:
സാഹിത്യം: കഥകളിലൂടെയും കവിതകളിലൂടെയും എഴുത്തുകാർ സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കുകയും ജനങ്ങളിൽ യുക്തിചിന്ത വളർത്തുകയും ചെയ്യുന്നു.
സിനിമ: ദൃശ്യമാധ്യമമായതിനാൽ ജനങ്ങളിൽ പെട്ടെന്ന് സ്വാധീനം ചെലുത്തുന്നു. സാമൂഹിക തിന്മകളെയും അഴിമതിയെയും തുറന്നുകാട്ടാൻ സിനിമയ്ക്ക് കഴിയും.
കല: ചിത്രകലയും മറ്റ് കലാരൂപങ്ങളും സാമൂഹിക പ്രശ്നങ്ങളെ ആവിഷ്കരിക്കുകയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
11. പൊതുജനാഭിപ്രായ
രൂപീകരണത്തിന് തടസ്സമാകുന്ന
ഘടകങ്ങൾ ഏവ?
ഉത്തരം:
നിരക്ഷരത: വിദ്യാഭ്യാസമില്ലാത്തവർക്ക് രാഷ്ട്രീയ-സാമൂഹിക കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല.
പക്ഷപാതപരമായ മാധ്യമങ്ങൾ: മാധ്യമങ്ങൾ സത്യം മറച്ചുവെക്കുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്താൽ ജനം തെറ്റിദ്ധരിക്കപ്പെടും.
ദാരിദ്ര്യം: ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നതിനിടയിൽ പൊതു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം ലഭിക്കില്ല.
Part 4: ചോദ്യങ്ങൾ 12, 13 (4 മാർക്ക് വീതം)
12. റിസർവ്
ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI)
ധർമ്മങ്ങളും
പ്രാധാന്യവും വിവരിക്കുക.
ഉത്തരം:
ഇന്ത്യയുടെ
കേന്ദ്ര ബാങ്കാണ് ആർ.ബി.ഐ
(RBI).
ഇതിന്റെ
പ്രധാന ധർമ്മങ്ങൾ:
കറൻസി അച്ചടിച്ചിറക്കൽ: നോട്ടുകൾ അച്ചടിച്ചിറക്കാനുള്ള അധികാരം ആർ.ബി.ഐക്ക് മാത്രമാണുള്ളത്.
സർക്കാരിന്റെ ബാങ്കർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നു.
ബാങ്കുകളുടെ ബാങ്കർ: മറ്റ് ബാങ്കുകളെ നിയന്ത്രിക്കുകയും അവർക്ക് സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ വായ്പ നൽകുകയും ചെയ്യുന്നു (Lender of last resort).
വായ്പാ നിയന്ത്രണം: പണപ്പെരുപ്പം തടയുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടി പലിശ നിരക്കുകളിൽ (Repo Rate) മാറ്റം വരുത്തി വായ്പകൾ നിയന്ത്രിക്കുന്നു.
13. അഭിപ്രായ
രൂപീകരണത്തിലൂടെ ജനാധിപത്യത്തെ
ശക്തിപ്പെടുത്തുന്നതിൽ
മാധ്യമങ്ങൾ എങ്ങനെ
സഹായിക്കുന്നു?
ഉത്തരം:
ജനാധിപത്യത്തിന്റെ
"നാലാം
തൂൺ"
എന്നാണ്
മാധ്യമങ്ങൾ അറിയപ്പെടുന്നത്.
വിവരങ്ങൾ നൽകൽ: സർക്കാർ നയങ്ങളെക്കുറിച്ചും ലോകസംഭവങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കുന്നു.
കാവൽക്കാരൻ (Watchdog): ഭരണകൂടത്തിന്റെ വീഴ്ചകളെയും അഴിമതിയെയും തുറന്നുകാട്ടുന്നു.
വേദി: വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ചർച്ച ചെയ്യാനും അവസരമൊരുക്കുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലെത്തിക്കുന്നു.
പാലം: ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിലെത്തിക്കാനും സർക്കാരിന്റെ തീരുമാനങ്ങൾ ജനങ്ങളിലെത്തിക്കാനും ഒരു പാലമായി പ്രവർത്തിക്കുന്നു.
Part 5: ചോദ്യങ്ങൾ 14, 15 (5 മാർക്ക് വീതം)
14. സ്കൂൾ
പാർലമെന്റ്,
ക്ലബ്ബ്
പ്രവർത്തനങ്ങൾ,
കായികോത്സവങ്ങൾ
തുടങ്ങിയവ കുട്ടികളിൽ ജനാധിപത്യ
ബോധവും പൗരബോധവും വളർത്തുന്നതിനുള്ള
പരിശീലന വേദികളാണ്.
ഈ
പ്രസ്താവന സമർത്ഥിക്കുക.
ഉത്തരം:
സ്കൂൾ
പ്രവർത്തനങ്ങൾ ജനാധിപത്യ
സമൂഹത്തിന്റെ ചെറിയ മാതൃകകളാണ്:
സ്കൂൾ പാർലമെന്റ്: തിരഞ്ഞെടുപ്പ്, പ്രചാരണം, വോട്ടിംഗ് എന്നിവയിലൂടെ ജനാധിപത്യ പ്രക്രിയ നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉത്തരവാദിത്തബോധവും നേതൃപാടവവും ലഭിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ: സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് തുടങ്ങിയവയിലൂടെ കൂട്ടായി തീരുമാനങ്ങളെടുക്കാനും (Consensus) പരസ്പരം ബഹുമാനിക്കാനും പഠിക്കുന്നു. ഇത് സഹകരണ മനോഭാവം വളർത്തുന്നു.
കായികോത്സവങ്ങൾ: നിയമങ്ങൾ അനുസരിക്കാനും, അച്ചടക്കം പാലിക്കാനും പഠിക്കുന്നു. ജയത്തെയും തോൽവിയെയും ഒരേപോലെ കാണാനുള്ള (Sportsmanship) മനോഭാവം ജനാധിപത്യത്തിൽ അനിവാര്യമാണ്.
പൗരബോധം: അവകാശങ്ങളോടൊപ്പം കടമകളും നിർവഹിക്കാൻ ഇത്തരം വേദികൾ കുട്ടികളെ പഠിപ്പിക്കുന്നു.
15. ആധുനിക
സമ്പദ്‌വ്യവസ്ഥയിൽ വിവിധ
ഡിജിറ്റൽ ഇടപാട് രീതികളും
അവയുടെ പ്രാധാന്യവും
വിവരിക്കുക.
ഉത്തരം:
പ്രധാന
രീതികൾ:
ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ: പണം പിൻവലിക്കാനും കടകളിൽ പണം നൽകാനും (POS) ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മണി.
ഇന്റർനെറ്റ് ബാങ്കിംഗ്: ബാങ്കിൽ പോകാതെ വെബ്സൈറ്റ് വഴി പണം കൈമാറ്റം (NEFT, RTGS) നടത്താം.
യു.പി.ഐ (UPI): മൊബൈൽ ആപ്പുകൾ വഴി (GPay, PhonePe) തൽസമയം പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനം.
ഇ-വാലറ്റുകൾ: ചെറിയ ഇടപാടുകൾക്കായി ഡിജിറ്റലായി പണം സൂക്ഷിക്കാവുന്ന സംവിധാനം.
പ്രാധാന്യം:
സുതാര്യത: എല്ലാ ഇടപാടുകൾക്കും രേഖകൾ ഉള്ളതിനാൽ കള്ളപ്പണവും അഴിമതിയും കുറയ്ക്കാൻ സഹായിക്കുന്നു.
സൗകര്യം: 24 മണിക്കൂറും എവിടെ നിന്നും ബാങ്കിംഗ് ഇടപാടുകൾ നടത്താം.
വേഗത: പണമിടപാടുകൾ നിമിഷങ്ങൾക്കുള്ളിൽ നടക്കുന്നു.
ചെലവ് കുറവ്: കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സർക്കാരിന്റെ ചെലവ് കുറയുന്നു.
___________________________________________________________________________________________
Social Science Class X Question Paper.
Peak2Prosper November
________________________________________________________________
Part 1: Multiple Choice & Matching (1 Mark each)
1. Which of the following is not a part of civil
society?
Answer: C) iii only is
correct
(Explanation: Civil society works for
non-profit. Statement iii "Those who work with profit"
describes the market/business sector, not civil society.)
2. Arrange the agencies that form public opinion with
their roles.
Answer: C) i, ii and iii are
correct
(Explanation: Family is the primary
influence, educational institutions build rational thinking, and
media shapes public views.)
3. Arrange the following correctly related to digital
transactions.
Answer: A) Both i and ii are
correct
(Explanation: RTGS stands for Real Time
Gross Settlement, not Rural Transaction Growth Scheme.)
4. Match the following.
Answer: B)
1-c, 2-a, 3-d, 4-b
RBI: Controls credit and currency
Ministry of Finance: Issues coins and ₹1 notes
UPI: Unified Payment Interface
ATM: Automated Teller Machine
Part 2: Short Answer Questions (2 Marks each)
5. The objective of Jan Dhan Account is to "bring
everyone in the country within the reach of banking services".
What other objectives does Jan Dhan Account have?
Answer:
Apart
from financial inclusion, the other objectives are:
To transfer government subsidies and benefits directly to the beneficiaries' accounts (Direct Benefit Transfer).
To inculcate the habit of saving among the poor and protect them from exploitation by moneylenders.
6. Mention any two social institutions that help in
forming public opinion.
Answer:
Family: The first place where a child forms opinions and values.
Peer Groups / Neighborhood: Friends and neighbors influence an individual's perspective on social issues through daily interaction.
7. Distinguish between media literacy and digital
literacy.
Answer:
Media Literacy: Refers to the ability to critically analyze, evaluate, and understand the content and information received through various media sources (checking for bias or fake news).
Digital Literacy: Refers to the technical skills and knowledge required to effectively use digital devices (computers, smartphones) and technology.
Part 3: Short Essay Questions (3 Marks each)
8. What are the different types of deposit accounts
offered by commercial banks to the public?
Answer:
Savings Deposit: Intended to encourage the habit of saving; earns a moderate interest rate and allows flexible withdrawals.
Current Deposit: Primarily for businessmen; allows unlimited transactions but usually offers no interest.
Fixed Deposit (Time Deposit): A lump sum is deposited for a specific period; offers higher interest rates but cannot be withdrawn before maturity without a penalty.
Recurring Deposit: A fixed amount is deposited monthly for a specific period, ideal for people with regular income.
9. Compare and contrast the functions of commercial banks
and co-operative banks.
Answer:
Commercial Banks: Operate primarily on a profit motive. They operate on a national or international level and provide loans to all sectors including large industries, trade, and commerce.
Co-operative Banks: Operate on the principle of mutual help and co-operation. Their operations are usually limited to a specific region or locality. They primarily provide credit to members, farmers, and small-scale industries rather than large corporations.
10. Explain the role of art, literature and cinema in
forming strong public opinion?
Answer:
Literature: Writers highlight social injustices and realities through stories and poems, stimulating rational thinking among readers.
Cinema: As a mass visual medium, cinema creates a deep emotional impact. It can expose corruption and social evils effectively to a large audience.
Art: Visual arts can evoke strong sentiments regarding social issues, helping to unite people against injustice and influencing their opinions on cultural and political matters.
11. What are the factors that hinder the formation of
public opinion?
Answer:
Illiteracy: Lack of education prevents people from understanding complex political and social issues, making them susceptible to manipulation.
Biased Media: If media is controlled by specific groups or the government, it may spread propaganda rather than facts, distorting public opinion.
Poverty: People struggling for basic survival often remain indifferent to public affairs, as they do not have the time or energy to participate in democratic processes.
Part 4: Long Answer Questions (4 Marks each)
12. Describe the functions and importance of the Reserve
Bank of India (RBI).
Answer:
The
RBI is the central bank of India. Its key functions include:
Issue of Currency: It has the sole authority to print currency notes (except one-rupee notes and coins).
Banker to the Government: It manages the accounts of the central and state governments and manages public debt.
Banker’s Bank: It supervises and controls commercial banks and acts as a "lender of last resort" when banks face financial crises.
Controller of Credit: Through monetary policy (adjusting interest rates like Repo Rate), the RBI controls the supply of money in the economy to manage inflation and ensure stability.
13. Explain how media helps in strengthening democracy
through opinion formation.
Answer:
Media
acts as the "Fourth Estate" of democracy:
Information Dissemination: It informs citizens about government policies, laws, and current events, enabling them to make informed decisions.
Watchdog Function: Investigative journalism exposes corruption, nepotism, and inefficiency in the government, holding leaders accountable.
Platform for Debate: It provides a space for diverse views and opposition parties to express their opinions, ensuring a balanced discourse.
Bridge: It conveys the grievances of the public to the government and explains the government's stand to the people.
Part 5: Essay Questions (5 Marks each)
14. Many school activities such as school parliament, club
activities, sports festivals, etc. are training platforms to impart
democratic and civic consciousness to children. Validate this
statement.
Answer:
School
activities serve as a microcosm of a democratic society:
School Parliament: Participating in elections, campaigning, and voting teaches students the fundamental process of democracy. Elected representatives learn leadership, accountability, and how to address the needs of their "constituents" (fellow students).
Club Activities: Working in clubs (like Science or Eco clubs) fosters teamwork. Students learn to make decisions based on consensus and discussion, respecting differing viewpoints, which is essential for a healthy civil society.
Sports Festivals: Sports teach discipline, the importance of following rules, and "fair play." Learning to accept both victory and defeat gracefully (sportsmanship) translates to respecting election results in a democracy.
Civic Consciousness: These platforms teach rights and duties simultaneously, helping children grow into responsible citizens who value cooperation over conflict.
15. Explain the various digital transaction methods and
their importance in the modern economy.
Answer:
Methods:
Debit/Credit Cards: Plastic money used to withdraw cash from ATMs or make payments at Point of Sale (POS) terminals.
Internet Banking: Transferring funds (NEFT, RTGS) directly via bank websites.
UPI (Unified Payment Interface): A system that powers multiple bank accounts into a single mobile application for instant, real-time fund transfers (e.g., GPay, PhonePe).
E-Wallets: Digital versions of physical wallets where money is stored for small transactions.
Importance:
Transparency: Digital transactions leave a recorded trail, which helps reduce black money and corruption.
Convenience: Banking services are available 24/7, reducing the need to visit bank branches.
Efficiency: Instant settlements improve the speed of business and trade.
Cost Reduction: Reduces the government's cost of printing and managing physical currency notes.