First Term Answer key SSLC

 

 വിഷയം: സാമൂഹ്യശാസ്ത്രം (Social Science) | ക്ലാസ്സ്: 10

I. 1 സ്കോർ വീതമുള്ള ചോദ്യങ്ങൾ (1 മുതൽ 8 വരെ)

1. ശരിയായ ജോഡി കണ്ടെത്തുക. a. ലിയനാർഡോ ഡാവിഞ്ചി — അന്ത്യ അത്താഴം c. മൈക്കലാഞ്ചലോ — അന്ത്യവിധി

  • ഉത്തരം: B) a, c

2. സൂചനകൾ അടിസ്ഥാനമാക്കി കാലാവസ്ഥാമേഖല തിരിച്ചറിയുക. (സൂചന: നിത്യഹരിതവനങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും കാണപ്പെടുന്നു, തീവ്ര ഉപജീവനകൃഷി നിലനിൽക്കുന്നു)

  • ഉത്തരം: D) മൺസൂൺ കാലാവസ്ഥാമേഖല

3. കാലഗണനാക്രമം എഴുതുക. i. ബാസ്റ്റിൽ കോട്ടയുടെ തകർച്ച — 1789 ജൂലൈ 14 ii. ടെന്നീസ് കോർട്ട് പ്രതിജ്ഞ — 1789 ജൂൺ 20 iii. വാട്ടർലൂ യുദ്ധം — 1815 iv. ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം — 1789 ഓഗസ്റ്റ് 26

  • ഉത്തരം: B) ii, i, iv, iii

4. ‘ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ’ (The Sociological Imagination) എഴുതിയ സമൂഹശാസ്ത്രജ്ഞൻ ആര്?

  • ഉത്തരം: C) ചാൾസ് റൈറ്റ് മിൽസ്

5. ശരിയായ പൊരുത്തം കണ്ടെത്തുക. (മാർട്ടിൻ ലൂഥർ — ജർമ്മനി, ജോൺ കാൽവിൻ — സ്വിറ്റ്സർലൻഡ്, ഹെൻറി എട്ടാമൻ — ഇംഗ്ലണ്ട്)

  • ഉത്തരം: B) a–3, b–1, c–2

6. സാമൂഹികബന്ധങ്ങൾ, സ്ഥാപനങ്ങൾ, ഘടനകൾ, പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുന്ന പ്രക്രിയ:

  • ഉത്തരം: C) സാമൂഹിക വിശകലനം

7. പ്രസ്താവനകൾ വിലയിരുത്തുക. (പ്രസ്താവന 1 — ശരി, പ്രസ്താവന 2 — ശരി)

  • ഉത്തരം: B) രണ്ട് പ്രസ്താവനകളും ശരി

8. അന്തരീക്ഷമർദ്ദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ:

  • ഉത്തരം: A) a, c, d (b തെറ്റാണ്, കാരണം ആർദ്രവായുവിന് വരണ്ട വായുവിനേക്കാൾ സാന്ദ്രത കുറവായതിനാൽ മർദ്ദം കുറവായിരിക്കും).

II. 2 സ്കോർ വീതമുള്ള ചോദ്യങ്ങൾ (9 മുതൽ 15 വരെ)

9. ഫ്രാൻസിലെ സാധാരണക്കാർ പ്രതിഫലമില്ലാതെ ചെയ്ത നിർബന്ധിത സേവനങ്ങൾ എന്തെല്ലാമായിരുന്നു?

  • നിർബന്ധിതവും സൗജന്യവുമായ സൈനികസേവനം ചെയ്യേണ്ടിവന്നു.

  • പൊതു നിരത്തുകൾ, പാലങ്ങൾ തുടങ്ങിയവയുടെ മരാമത്ത് പണികൾ സൗജന്യമായി ചെയ്യേണ്ടിവന്നു.

10. (A) പട്ടിക പൂർത്തിയാക്കുക:

ശില്പംശില്പി
ഗട്ടാമെലാട്ട (Gattamelata)ഡൊണാറ്റെല്ലോ (Donatello)
പിയേത്ത (Pieta)മൈക്കലാഞ്ചലോ (Michelangelo)

(അല്ലെങ്കിൽ)

10. (B) നവോത്ഥാനകാലത്തെ വാസ്തുവിദ്യാ ശൈലിയുടെ പ്രധാന സവിശേഷതകൾ:

  • പ്രാചീന ഗ്രീക്കോ-റോമൻ/ക്ലാസിക്കൽ ശൈലിയുടെ സ്വാധീനം.

  • ഉയർന്ന ഗോപുരങ്ങൾക്ക് പകരം താഴികക്കുടങ്ങൾക്ക് പ്രാധാന്യം നൽകി.

  • ഫിലിപ്പോ ബ്രൂണെല്ലി പുതിയ വാസ്തുവിദ്യാശൈലിക്ക് തുടക്കം കുറിച്ചു. ഫ്ലോറൻസ് കത്തീഡ്രലിന്റെ താഴികക്കുടം പ്രധാന ഉദാഹരണമാണ്.

11. ആശയം വ്യക്തമാക്കുക:

  • a. ദൈനിക താപാന്തരം (Diurnal range of temperature): ഒരു സ്ഥലത്തെ ഒരു ദിവസത്തെ പരമാവധി താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണിത്.

  • b. ദൈനിക ശരാശരി താപനില (Daily mean temperature): ഒരു ദിവസത്തെ പരമാവധി താപനിലയും കുറഞ്ഞ താപനിലയും ചേർത്ത് രണ്ടുതൊണ്ട് ഹരിച്ചാൽ ലഭിക്കുന്ന താപനിലയാണിത്.

12. (A) സാമാന്യബോധജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവുകൾ പലപ്പോഴും ഭാഗികമാണ്. ഉദാഹരണസഹിതം വ്യക്തമാക്കുക.

  • സാമാന്യബോധജ്ഞാനം വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയിൽ നിന്നാണ് രൂപപ്പെടുന്നത്. അതിനാൽ അത് പലപ്പോഴും പരിമിതമായതും ഭാഗികമായതുമായ അറിവ് മാത്രമേ നൽകുന്നുള്ളൂ.

  • ഉദാഹരണം: ഒരാൾ തൊഴിലില്ലാത്തത് അയാളുടെ അലസത കൊണ്ടുമാത്രമാണെന്ന് കരുതുന്നത് ഭാഗികമായ വിശദീകരണമാണ്. യഥാർത്ഥത്തിൽ സാമ്പത്തികനയങ്ങൾ, സാങ്കേതികമാറ്റങ്ങൾ, സാമൂഹിക അസമത്വം തുടങ്ങിയ ഘടകങ്ങളും തൊഴിലില്ലായ്മയ്ക്ക് കാരണമാകാം.

(അല്ലെങ്കിൽ)

12. (B) വ്യക്തിഗത പ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന സാമൂഹിക ഘടകങ്ങളും:

  • തൊഴിലില്ലായ്മ: സാമ്പത്തികനയങ്ങൾ, സാങ്കേതികമാറ്റങ്ങൾ.

  • പഠനസമ്മർദ്ദം: മത്സരാധിഷ്ഠിത വിദ്യാഭ്യാസം, കുടുംബ-സാമൂഹിക പ്രതീക്ഷകൾ.

13. ഭൂമധ്യരേഖാ കാലാവസ്ഥാമേഖലയുടെ സവിശേഷതകൾ:

  • വർഷം മുഴുവൻ ഉയർന്ന താപനില അനുഭവപ്പെടുന്നു. വാർഷിക താപനിലാവ്യത്യാസം വളരെ കുറവാണ്.

  • വർഷം മുഴുവൻ ധാരാളം മഴ ലഭിക്കുന്നു.

  • ഉയർന്ന താപനിലയും ഈർപ്പവും കാരണം ഇടതൂർന്ന നിത്യഹരിതവനങ്ങൾ വളരുന്നു.

14. ടെന്നീസ് കോർട്ട് പ്രതിജ്ഞയുടെ പ്രാധാന്യം: മൂന്നാം എസ്റ്റേറ്റിന്റെ ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടതിനെ തുടർന്ന് 1789 ജൂൺ 20-ന് അവർ ടെന്നീസ് കോർട്ടിൽ ഒത്തുകൂടി. ഫ്രാൻസിന് ഒരു വ്യവസ്ഥാപിത ഭരണഘടന രൂപപ്പെടുത്തുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് അവർ പ്രതിജ്ഞ ചെയ്തു. ഇത് ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്നറിയപ്പെട്ടു. ഇത് രാജാധികാരത്തിനെതിരായ ജനപ്രതിനിധികളുടെ ശക്തമായ രാഷ്ട്രീയ നീക്കമായിരുന്നു; ഫ്രഞ്ച് വിപ്ലവത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഇത് വഴിയൊരുക്കി.

15. കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൽ താഴെപ്പറയുന്ന സംരംഭങ്ങളുടെ ഇടപെടൽ വ്യക്തമാക്കുക:

  • a. ക്യോട്ടോ പ്രോട്ടോക്കോൾ (Kyoto Protocol): ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനും രാജ്യങ്ങൾ സ്വീകരിച്ച അന്താരാഷ്ട്ര കരാറാണ്.

  • b. മോൺട്രിയൽ പ്രോട്ടോക്കോൾ (Montreal Protocol): ഓസോൺ പാളിക്ക് നാശം വരുത്തുന്ന CFC പോലുള്ള പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ഘട്ടംഘട്ടമായി കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഓസോൺ പാളി സംരക്ഷിക്കാൻ ലക്ഷ്യമിട്ട അന്താരാഷ്ട്ര കരാറാണ്.

III. 3 സ്കോർ വീതമുള്ള ചോദ്യങ്ങൾ (16 മുതൽ 23 വരെ)

16. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രൂപീകരണം വിശദമാക്കുക.

  • വേനൽക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം ശക്തമായി ചൂടാകുന്നതോടെ കരയിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു.

  • ഭൂമധ്യരേഖയ്ക്ക് തെക്കുള്ള തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ ഭൂമധ്യരേഖ കടന്ന് വടക്കോട്ട് നീങ്ങുന്നു.

  • ഭൂമിയുടെ ഭ്രമണം മൂലമുള്ള കോറിയോലിസ് പ്രഭാവത്താൽ ഇവ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളായി മാറുന്നു.

  • ഇവ അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നീ ശാഖകളായി ഇന്ത്യയിലെത്തുന്നു. ഈർപ്പം നിറഞ്ഞ ഈ കാറ്റുകൾ കരയിലെത്തുമ്പോൾ ശക്തമായ മൺസൂൺ മഴ ലഭിക്കുന്നു.

17. നവോത്ഥാനകാലത്ത് വൈദ്യശാസ്ത്രരംഗത്തുണ്ടായ നേട്ടങ്ങൾ വിലയിരുത്തുക.

  • പാരസെൽസസ് രോഗങ്ങളുടെ കാരണങ്ങൾ അന്വേഷിക്കുകയും പ്രതിവിധികൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.

  • ആൻഡ്രിയാസ് വെസാലിയസ് മനുഷ്യശരീരം കീറിമുറിച്ച് പരിശോധിച്ച് ശരീരഘടനയെക്കുറിച്ച് പുതിയ അറിവുകൾ നൽകി.

  • നിരീക്ഷണത്തിനും നേരിട്ടുള്ള പഠനത്തിനും പ്രാധാന്യം ലഭിച്ചതോടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയൊരുങ്ങി.

18. നിർവചിക്കുക:

  • a. ഉപയുക്തത (Utility): ഒരു വസ്തുവോ സേവനമോ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയാണ് ഉപയുക്തത.

  • b. മൊത്തം ഉപയുക്തത (Total Utility): ഒരു നിശ്ചിത കാലയളവിൽ ഒരു വസ്തുവിന്റെ വിവിധ യൂണിറ്റുകൾ ഉപഭോഗം ചെയ്തതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ആകെ സംതൃപ്തിയാണിത്.

  • c. സീമാന്ത ഉപയുക്തത (Marginal Utility): ഒരു വസ്തുവിന്റെ ഒരു അധിക യൂണിറ്റ് കൂടി ഉപഭോഗം ചെയ്യുമ്പോൾ ലഭിക്കുന്ന അധിക സംതൃപ്തിയാണ് സീമാന്ത ഉപയുക്തത.

19. സവന്ന കാലാവസ്ഥാമേഖലയിലെ ജനജീവിതം വിവരിക്കുക.

  • സവന്ന മേഖലയിൽ പ്രധാനമായും കന്നുകാലി വളർത്തലും കൃഷിയും ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളാണ്.

  • മഴക്കാലത്ത് കൃഷി നടത്തുകയും വരൾച്ചക്കാലത്ത് കന്നുകാലി വളർത്തലിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു.

  • ചില പ്രദേശങ്ങളിൽ കാലിവളർത്തലിനെ ആശ്രയിച്ചുള്ള സഞ്ചാരജീവിതവും കാണപ്പെടുന്നു. ജലലഭ്യതയും കാലാവസ്ഥയും ജനവാസത്തിന്റെ വിതരണത്തെ സ്വാധീനിക്കുന്നു.

20. (A) വിയന്ന സമ്മേളനത്തിന്റെ തീരുമാനങ്ങൾ യൂറോപ്പിന്റെ രാഷ്ട്രീയ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. സാധൂകരിക്കുക.

  • ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന രാജഭരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.

  • ഫ്രാൻസിൽ ബൂർബൺ രാജഭരണം പുനഃസ്ഥാപിച്ചു.

  • മധ്യയൂറോപ്പിൽ ഓസ്ട്രിയയുടെ മേധാവിത്വം അംഗീകരിച്ചു.

  • റഷ്യയുടെയും ബ്രിട്ടന്റെയും പ്രാദേശിക/നാവിക ആധിപത്യങ്ങൾ അംഗീകരിച്ചു.

(അല്ലെങ്കിൽ)

20. (B) ഫ്രാൻസിലെ സാമ്പത്തിക പ്രതിസന്ധി മധ്യവർഗ്ഗത്തെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?

  • കാർഷിക-വ്യാവസായിക പുരോഗതിയിലൂടെ മധ്യവർഗ്ഗം സാമ്പത്തികമായി ശക്തരായി. എന്നാൽ സാമ്പത്തികമായി മുന്നേറിയിട്ടും ഭരണത്തിലും സൈന്യത്തിലും അർഹമായ അധികാരം ലഭിച്ചില്ല.

  • അവർ മറ്റു സാധാരണക്കാരെപ്പോലെ നികുതി നൽകേണ്ടിവന്നു.

  • ധാന്യ-റൊട്ടി വിലവർദ്ധനയും ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വരവും തൊഴിലില്ലായ്മയും അസംതൃപ്തി വർദ്ധിപ്പിച്ചു. വിവിധങ്ങളായ നികുതികൾ ഏർപ്പെടുത്തിയതും അവരെ വിപ്ലവത്തിലേക്ക് നയിച്ചു.

21. ഉഷ്ണമേഖലാ രാജ്യങ്ങൾ സാമ്പത്തികമായി പുരോഗതി പ്രാപിക്കാൻ സഹായിച്ച ഘടകങ്ങൾ:

  • സമൃദ്ധമായ പ്രകൃതിവിഭവങ്ങളും ധാതുസമ്പത്തും.

  • കൃഷിക്കും തോട്ടവിളകൾക്കും അനുയോജ്യമായ പ്രദേശങ്ങൾ.

  • വനവിഭവങ്ങളും ജലവിഭവങ്ങളും.

  • വിനോദസഞ്ചാര സാധ്യതകൾ.

  • തുറമുഖങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള സാധ്യതകളും.

  • ചില പ്രദേശങ്ങളിൽ ജലവൈദ്യുതിയുടെ സാധ്യതയും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നു.

22. സാമാന്യബോധജ്ഞാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്? വ്യക്തികളിൽ ഇത് രൂപം കൊള്ളുന്നതെങ്ങനെ?

  • വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയിലൂടെ വ്യക്തികൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാനവും ദൈനംദിനവുമായ ധാരണയാണ് സാമാന്യബോധജ്ഞാനം.

  • ഇത് പ്രധാനമായും മുൻകാല അനുഭവങ്ങളിലൂടെയും, സാമൂഹിക ഇടപെടലുകളിലൂടെയും, സാമൂഹീകരണ പ്രക്രിയയിലൂടെയും ലഭിക്കുന്ന അറിവുകളിലൂടെ രൂപപ്പെടുന്നു.

23. ഉപഭോഗം എന്നാലെന്ത്? ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?

  • മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി വസ്തുക്കളും സേവനങ്ങളും ഉപയോഗിക്കുന്നതാണ് ഉപഭോഗം.

  • സ്വാധീനിക്കുന്ന ഘടകങ്ങൾ: വരുമാനം, വസ്തുക്കളുടെ വില, ഉപഭോക്താവിന്റെ രുചിയും മുൻഗണനകളും, പരസ്യങ്ങൾ, ബന്ധപ്പെട്ട വസ്തുക്കളുടെ വില, ഭാവിയിലെ വില/വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷ, കുടുംബത്തിന്റെ വലുപ്പം.

IV. 4 സ്കോർ വീതമുള്ള ചോദ്യങ്ങൾ (24 മുതൽ 29 വരെ)

24. (A) ചരിത്രരചനയെ ശാസ്ത്രീയമാക്കുന്നതിൽ നവോത്ഥാനം വഹിച്ച പങ്ക് വ്യക്തമാക്കുക.

  • മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്ന് മതേതര ചിന്തയിലേക്ക് ചരിത്രരചന മാറി.

  • പുരാവസ്തു തെളിവുകൾക്കും ചരിത്രാവശേഷിപ്പുകൾക്കും പ്രാധാന്യം ലഭിച്ചു.

  • ലിഖിതങ്ങൾ, നാണയങ്ങൾ, പ്രാചീന കയ്യെഴുത്തുപ്രതികൾ തുടങ്ങിയവ ചരിത്രരചനയുടെ തെളിവുകളായി ഉപയോഗിച്ചു.

  • ചരിത്രരചനയിൽ വിമർശനാത്മക സമീപനം വളർന്നു. കഥകളും മിത്തുകളും മാത്രം ആശ്രയിക്കുന്നതിനു പകരം ശാസ്ത്രീയമായ അന്വേഷണത്തിനും പഠനത്തിനും പ്രാധാന്യം ലഭിച്ചു.

(അല്ലെങ്കിൽ)

24. (B) ബുബോണിക് പ്ലേഗ് യൂറോപ്പിൽ ഉണ്ടാക്കിയ മാറ്റങ്ങൾ:

  • വൻതോതിലുള്ള ജനസംഖ്യാനാശം ഉണ്ടായി.

  • തൊഴിലാളികളുടെ കുറവുണ്ടാകുകയും ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്ക് ആക്കം കൂടുകയും ചെയ്തു.

  • വാണിജ്യത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയും പുതിയ മധ്യവർഗ്ഗം വളരുകയും ചെയ്തു.

  • നിലവിലുള്ള ചികിത്സാരീതികൾ പരാജയപ്പെട്ടതോടെ പുരാതന വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള താല്പര്യം വർദ്ധിച്ചു. മനുഷ്യജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചുള്ള ചിന്ത മാനവികതയുടെ വളർച്ചയ്ക്ക് സഹായിച്ചു.

25. (A) അപചയ സീമാന്ത ഉപയുക്തത നിയമത്തിന്റെ അനുമാനങ്ങളും പരിമിതികളും:

  • അനുമാനങ്ങൾ: ഉപഭോക്താവിന്റെ രുചിയും മുൻഗണനകളും സ്ഥിരമാണ്. ഉപഭോഗത്തിന്റെ അളവ് അളക്കാൻ കഴിയുമെന്ന് കരുതുന്നു. വസ്തുവിന്റെ എല്ലാ യൂണിറ്റുകളും ഒരേ ഗുണനിലവാരമുള്ളവയാണ്. ഉപഭോഗം തുടർച്ചയായി നടക്കുന്നു. ഉപഭോക്താവിന്റെ വരുമാനവും മറ്റ് സാഹചര്യങ്ങളും മാറ്റമില്ലാതെ തുടരുന്നു.

  • പരിമിതികൾ: ഉപയുക്തത കൃത്യമായി അളക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണ്. എല്ലാ വസ്തുക്കളുടെയും ഉപഭോഗം തുടർച്ചയായിരിക്കണമെന്നില്ല. ഉപഭോക്താവിന്റെ രുചിയും മുൻഗണനകളും മാറാം. ചില വസ്തുക്കളുടെ ഉപഭോഗത്തിൽ സീമാന്ത ഉപയുക്തത കുറയണമെന്നില്ല.

(അല്ലെങ്കിൽ)

25. (B) ഉപഭോഗസാധനങ്ങളും മൂലധനസാധനങ്ങളും താരതമ്യം ചെയ്യുക:

ഉപഭോഗസാധനങ്ങൾമൂലധനസാധനങ്ങൾ
നേരിട്ട് മനുഷ്യാവശ്യങ്ങൾ നിറവേറ്റുന്നു.ഉല്പാദന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.
അന്തിമ ഉപഭോഗത്തിനായി ഉപയോഗിക്കുന്നു.മറ്റ് വസ്തുക്കളുടെയും സേവനങ്ങളുടെയും ഉല്പാദനത്തിന് ഉപയോഗിക്കുന്നു.
ഉദാ: ഭക്ഷണം, വസ്ത്രംഉദാ: യന്ത്രങ്ങൾ, ഉപകരണങ്ങൾ

26. (A) ഭൂപടം വിശകലനം ചെയ്യുക:

  • a. ഭൂപടത്തിൽ കാണുന്ന സാങ്കല്പിക രേഖകൾ സമതാപരേഖകൾ (Isotherms) ആണ്.

  • b. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും താപനില കുറയുന്നു.

  • c. വൻകരകളും സമുദ്രങ്ങളും ചേരുന്നിടങ്ങളിൽ സമതാപരേഖകൾ വളയുന്നതിനുള്ള പ്രധാന കാരണം കരയും കടലും വ്യത്യസ്ത നിരക്കിൽ ചൂടാകുകയും തണുക്കുകയും ചെയ്യുന്നതാണ്.

(അല്ലെങ്കിൽ)

26. (B) ചിത്രത്തിലെ അസ്ഥിരവാതങ്ങൾ (ചക്രവാതങ്ങൾ/Cyclones):

  • ന്യൂനമർദ്ദകേന്ദ്രത്തിലേക്ക് ചുറ്റുപാടുകളിൽ നിന്നും ശക്തമായി കാറ്റ് ചുഴറ്റി വീശുന്ന വ്യവസ്ഥകളാണ് ചക്രവാതങ്ങൾ.

  • ഉഷ്ണമേഖലയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾക്ക് മിതോഷ്ണ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറവാണെങ്കിലും കൂടുതൽ വിനാശകാരികൾ ആണ്.

  • ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിലാണ് ചക്രവാതങ്ങൾ രൂപം കൊള്ളുന്നത്. ഉത്തരാർദ്ധ ഗോളത്തിൽ വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ഉഷ്ണമേഖലാ ചക്രവാതങ്ങൾ തീരം തൊടുന്നതോടെ നിർജ്ജീവമാകുന്നു.

  • തീരദേശങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റുകൾക്കും മഴക്കും കാരണമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് (ഉദാ:- ഹരിക്കെയ്ൻസ്, ടൈഫൂൺസ്, വില്ലി-വില്ലീസ്, ടൊർണാഡോ).

27. വിദ്യാഭ്യാസരംഗത്തും നിയമരംഗത്തും നെപ്പോളിയൻ ഫ്രാൻസിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വിശദമാക്കുക.

  • നിയമപരിഷ്കാരങ്ങൾ: നെപ്പോളിയന്റെ നിയമസംഹിത ഫ്യൂഡൽ നിയമങ്ങൾക്ക് അന്ത്യം കുറിച്ചു. സമത്വവും മതസ്വാതന്ത്ര്യവും അംഗീകരിച്ചു.

  • വിദ്യാഭ്യാസപരിഷ്കാരങ്ങൾ: വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. 'ലൈസി' (Lycee) എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ സ്ഥാപിച്ചു. 'University of France' എന്ന ദേശീയ സർവ്വകലാശാലാ സംവിധാനം ആരംഭിച്ചു.

28. സാമാന്യബോധജ്ഞാനത്തിന്റെ പരിമിതികൾ വിശദീകരിക്കുക.

  • ശീലങ്ങളെയും ഊഹാപോഹങ്ങളെയും ആശ്രയിക്കുന്നു.

  • പലപ്പോഴും ഭാഗികമായ അറിവ് മാത്രമേ നൽകുന്നുള്ളൂ.

  • വാർപ്പുമാതൃകകളെ (Stereotypes) അടിസ്ഥാനമാക്കുന്നു.

  • ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനമില്ല.

  • സങ്കീർണ്ണമായ സാമൂഹികപ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയില്ല.

29. ഭൂപടത്തിൽ അടയാളപ്പെടുത്തേണ്ടവ:

  • a. ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന പ്രധാന കാലാവസ്ഥാമേഖല ➡ മൺസൂൺ കാലാവസ്ഥാമേഖല

  • b. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേട് ➡ സവന്ന

  • c. തെക്കേ അമേരിക്കയിലെ ഉഷ്ണമരുഭൂമി ➡ അറ്റക്കാമ

  • d. വടക്കേ അമേരിക്കയിലെ മിതോഷ്ണ പുൽമേട് ➡ പ്രെയ്റീസ് (Prairies)

VI. 5 സ്കോർ വീതമുള്ള ചോദ്യങ്ങൾ (30 മുതൽ 31 വരെ)

30. (A) മതനവീകരണത്തിന് കാരണമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്താവന വിലയിരുത്തുക.

  • നവോത്ഥാനത്തിന്റെ സ്വാധീനം മതരംഗത്തും പ്രതിഫലിച്ചതാണ് മതനവീകരണത്തിന് ഒരു പ്രധാന പശ്ചാത്തലം.

  • കത്തോലിക്കാ സഭയിലെ തെറ്റായ പ്രവണതകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ഇറാസ്മസ്, ജോൺ വൈക്ലിഫ്, ജോൺ ഹസ്, സാവോനറോള തുടങ്ങിയവർ സഭയെ വിമർശിച്ചു.

  • പാപവിമോചന പത്രം പണം നൽകി വാങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായി.

  • പുരോഹിതരുടെയും മതകോടതികളുടെയും അമിതമായ അധികാരത്തിനെതിരെ ഭരണാധികാരികൾ എതിർപ്പ് പ്രകടിപ്പിച്ചു.

  • ജർമ്മൻ സർവ്വകലാശാലകളുടെ പിന്തുണയും മതനവീകരണത്തിന് സഹായകമായി.

(അല്ലെങ്കിൽ)

30. (B) ഫ്രാൻസിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായതെങ്ങനെ?

  • രാഷ്ട്രീയ സാഹചര്യം: ബൂർബൺ രാജാക്കന്മാരുടെ സ്വേച്ഛാധിപത്യഭരണം. രാജാധികാരം ദൈവീകമാണെന്ന വിശ്വാസം. ഭരണത്തിലെ അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത.

  • സാമൂഹിക സാഹചര്യം: ഫ്രഞ്ച് സമൂഹം മൂന്ന് എസ്റ്റേറ്റുകളായി വിഭജിച്ചിരുന്നു. പുരോഹിതരും പ്രഭുക്കളും പ്രത്യേക അവകാശങ്ങൾ അനുഭവിച്ചു. മൂന്നാം എസ്റ്റേറ്റ് വലിയ നികുതിഭാരം വഹിച്ചു.

  • സാമ്പത്തിക സാഹചര്യം: കാർഷിക പ്രതിസന്ധിയും ധാന്യ-റൊട്ടി വിലവർദ്ധനയും. ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വരവിനെ തുടർന്ന് ഫ്രഞ്ച് കരകൗശലത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. കർഷകരുടെയും തൊഴിലാളികളുടെയും അസംതൃപ്തി വർദ്ധിച്ചു.

31. (A) ആഗോളമർദ്ദമേഖലകൾ എന്ത്? ഭൂമധ്യരേഖാന്യൂനമർദ്ദമേഖലയും ഉപോഷ്ണ ഉച്ചമർദ്ദമേഖലയും രൂപംകൊള്ളുന്നതെങ്ങനെ? ചില പ്രത്യേക അക്ഷാംശമേഖല കേന്ദ്രീകരിച്ച് പ്രത്യേക മർദ്ദ മേഖലകൾ രൂപപ്പെടുന്നു. ഇവയെയാണ് ആഗോളമർദ്ദമേഖലകൾ എന്ന് പറയുന്നത്.

  1. ഭൂമധ്യരേഖാന്യൂനമർദ്ദമേഖല: ഭൂമധ്യരേഖാപ്രദേശത്ത് സൂര്യന്റെ ചൂട് ശക്തമാണ്. വായു ശക്തമായി ചൂടായി വികസിച്ച് ഉയരുന്നു. അതിനാൽ ഭൂമധ്യരേഖയിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു. ലംബദിശയിൽ വായു പ്രവാഹം ഉണ്ടാകുന്ന ഈ മേഖലയിൽ കാറ്റുകൾ വീശുന്നില്ല. കാറ്റുകൾ ഇല്ലാത്ത മേഖല എന്ന അർത്ഥത്തിൽ ഈ മേഖലയെ 'നിർവാത മേഖല' (Doldrums) എന്ന് വിളിക്കുന്നു. ഇവിടെ വാണിജ്യവാതങ്ങൾ സംഗമിക്കുന്നതിനാൽ വായു ഉയർച്ച ശക്തമാകുന്നു.

  2. ഉപോഷ്ണ ഉച്ചമർദ്ദമേഖല: ഉയർന്നു പോയ വായു മുകളിലൂടെ ധ്രുവങ്ങളിലേക്ക് നീങ്ങി ഏകദേശം 30° അക്ഷാംശങ്ങളിൽ താഴേക്ക് ഇറങ്ങുന്നു. വായു താഴേക്ക് ഇറങ്ങുന്നതിനാൽ ഇവിടെ ഉച്ചമർദ്ദം രൂപപ്പെടുന്നു. ഈ മേഖലയിൽ നിന്ന് വായു ഭൂമധ്യരേഖയിലേക്കും ധ്രുവങ്ങളിലേക്കും നീങ്ങുന്നു.

(അല്ലെങ്കിൽ)

31. (B) മെഡിറ്ററേനിയൻ കാലാവസ്ഥാമേഖലയുടെ സവിശേഷതകൾ:

  • വേനൽക്കാലം ചൂടും വരണ്ടതുമാണ്. ശീതകാലം മിതമായ താപനിലയും മഴയും ഉള്ളതുമാണ്.

  • പ്രധാനമായും ശീതകാലത്താണ് മഴ ലഭിക്കുന്നത്. വേനൽക്കാലത്തെ വരൾച്ചയും ശീതകാലത്തെ മഴയും ഈ കാലാവസ്ഥയുടെ പ്രധാന സവിശേഷതകളാണ്.

  • ഒലീവ്, മുന്തിരി, സിട്രസ് പഴങ്ങൾ തുടങ്ങിയ തോട്ടവിളകൾക്ക് അനുയോജ്യമാണ്.

  • നിത്യഹരിതവും വരൾച്ചയെ അതിജീവിക്കാൻ കഴിയുന്നതുമായ സസ്യജാലമാണ് സാധാരണയായി കാണപ്പെടുന്നത്.

    ________________________________________________________________________________

    Here is the translated and organized version of the questions and answers in simple, easy-to-read English:

    GVHSS MAKKARAPARAMBA

    Subject: Social Science | Class: 10

    I. 1 Score Questions (1 to 8)

    1. Find the correct pair.

    a. Leonardo da Vinci — The Last Supper

    c. Michelangelo — The Last Judgment

  • Answer: B) a, c

2. Identify the climate zone based on the clues.

(Clues: Evergreen forests and deciduous trees are found; intensive subsistence farming exists)

  • Answer: D) Monsoon climate zone

3. Arrange in chronological order.

i. Fall of the Bastille — July 14, 1789

ii. Tennis Court Oath — June 20, 1789

iii. Battle of Waterloo — 1815

iv. French Declaration of the Rights of Man — August 26, 1789

  • Answer: B) ii, i, iv, iii

4. Who wrote the book 'The Sociological Imagination'?

  • Answer: C) Charles Wright Mills (C. Wright Mills)

5. Find the correct match.

(Martin Luther — Germany, John Calvin — Switzerland, King Henry VIII — England)

  • Answer: B) a–3, b–1, c–2

6. The process of examining how social relationships, institutions, structures, and problems affect individuals and society is called:

  • Answer: C) Social Analysis

7. Evaluate the statements.

(Statement 1 — True, Statement 2 — True)

  • Answer: B) Both statements are true

8. Correct statements related to atmospheric pressure:

  • Answer: A) a, c, d (Statement 'b' is incorrect because moist air is less dense than dry air, which means it has lower pressure).

II. 2 Score Questions (9 to 15)

9. What were the mandatory unpaid services done by the common people in France?

  • They had to do compulsory and free military service.

  • They had to work for free on the construction and maintenance of public roads, bridges, etc.

10. (A) Complete the table:

SculptureSculptor
GattamelataDonatello
PietaMichelangelo

(OR)

10. (B) Main features of Renaissance architecture:

  • It was influenced by ancient Greco-Roman (Classical) styles.

  • Importance was given to domes instead of tall towers.

  • Filippo Brunelleschi started a new architectural style. The dome of the Florence Cathedral is a major example.

11. Explain the concepts:

  • a. Diurnal range of temperature: It is the difference between the maximum (highest) and minimum (lowest) temperatures of a place in a single day.

  • b. Daily mean temperature: It is calculated by adding a day's maximum and minimum temperatures together and dividing by two.

12. (A) Knowledge gained through common sense is often partial. Explain with an example.

  • Commonsense knowledge is formed from personal experiences, social interactions, and cultural knowledge. Therefore, it often provides only limited or partial understanding.

  • Example: Thinking a person is unemployed just because they are lazy is a partial explanation. In reality, factors like economic policies, technological changes, and social inequality can also cause unemployment.

(OR)

12. (B) Personal problems and the social factors causing them:

  • Unemployment: Caused by economic policies and technological changes.

  • Study pressure: Caused by a competitive education system and family/social expectations.

13. Features of the Equatorial climate region:

  • Experiences high temperatures throughout the year. The annual temperature difference is very low.

  • Receives heavy rainfall all year round.

  • Dense evergreen forests grow here due to the high heat and humidity.

14. Importance of the Tennis Court Oath:

When the demands of the Third Estate were rejected, they gathered in an indoor tennis court on June 20, 1789. They took an oath not to leave until a proper constitution was framed for France. This is known as the Tennis Court Oath. It was a strong political move by the people's representatives against the King's absolute power and paved the way for the French Revolution.

15. Explain the role of the following initiatives in protecting the climate and environment:

  • a. Kyoto Protocol: An international agreement adopted by countries to reduce greenhouse gas emissions and control climate change.

  • b. Montreal Protocol: An international agreement aimed at protecting the ozone layer by controlling and phasing out the use of ozone-depleting substances like CFCs.

III. 3 Score Questions (16 to 23)

16. Explain the formation of South-West Monsoon winds.

  • During summer, the Indian subcontinent heats up strongly, creating a low-pressure area over the land.

  • The South-East trade winds from the southern hemisphere cross the equator and move northwards.

  • Due to the Coriolis effect caused by the Earth's rotation, these winds deflect (turn) and become the South-West Monsoon winds.

  • They reach India in two branches: the Arabian Sea branch and the Bay of Bengal branch. When these moisture-laden winds hit the land, they cause heavy monsoon rain.

17. Evaluate the achievements in the field of medicine during the Renaissance.

  • Paracelsus investigated the causes of diseases and tried to find cures.

  • Andreas Vesalius dissected human bodies to study them and provided new knowledge about human anatomy.

  • Because observation and direct study gained importance, it laid the foundation for the growth of modern medicine.

18. Define:

  • a. Utility: The satisfaction a consumer gets from using a product or service.

  • b. Total Utility: The total satisfaction a consumer gets from consuming multiple units of a product in a given time.

  • c. Marginal Utility: The additional satisfaction gained from consuming one extra unit of a product.

19. Describe the life of people in the Savanna climate region.

  • Animal rearing and farming are the main livelihoods for people in the Savanna region.

  • They farm during the rainy season and give more importance to animal rearing during the dry season.

  • Nomadic lifestyles depending on cattle rearing can be seen in some areas. Water availability and climate heavily influence where people live.

20. (A) The decisions of the Congress of Vienna brought major changes to Europe's politics. Justify.

  • They decided to restore the monarchies that existed before the French Revolution.

  • They restored the Bourbon monarchy in France.

  • They recognized Austria's dominance in Central Europe.

  • They recognized the regional and naval dominance of Russia and Britain.

(OR)

20. (B) How did the economic crisis in France lead the middle class to a revolution?

  • The middle class became financially strong through progress in agriculture and industry. However, they did not get the power they deserved in the government and army.

  • They had to pay heavy taxes just like the common people.

  • Rising prices of grain and bread, the arrival of British products, and unemployment increased their dissatisfaction. The imposition of various new taxes finally led them to revolt.

21. Factors that helped tropical countries achieve economic progress:

  • Abundant natural resources and mineral wealth.

  • Suitable land for agriculture and plantation crops.

  • Forest and water resources.

  • Tourism opportunities.

  • Ports and opportunities for international trade.

  • In some areas, the potential for hydroelectric power also helps economic growth.

22. What is meant by Commonsense knowledge? How is it formed in individuals?

  • Commonsense knowledge is the basic, everyday understanding people gain about the world through personal experiences, social interactions, and cultural knowledge.

  • It is mainly formed through past experiences, social interactions, and the process of socialization.

23. What is Consumption? What are the factors influencing it?

  • Consumption is the process of using goods and services to satisfy human wants and desires.

  • Factors influencing it: Income, price of the goods, consumer's taste and preferences, advertisements, prices of related goods, future expectations about price/income, and family size.

IV. 4 Score Questions (24 to 29)

24. (A) Explain the role of the Renaissance in making history writing scientific.

  • History writing shifted from medieval Christian traditions to secular (non-religious) thinking.

  • Importance was given to archaeological evidence and historical remains.

  • Inscriptions, coins, and ancient manuscripts were used as evidence for writing history.

  • A critical approach to writing history developed. Instead of relying only on stories and myths, importance was given to scientific investigation and study.

(OR)

24. (B) Changes brought by the Bubonic Plague in Europe:

  • There was a massive loss of population.

  • A shortage of workers occurred, which sped up the collapse of the feudal system.

  • The importance of trade increased, and a new middle class grew.

  • As existing medical treatments failed, interest in ancient medicine increased. Thoughts about the shortness of human life helped the growth of Humanism.

25. (A) Assumptions and limitations of the Law of Diminishing Marginal Utility:

  • Assumptions: The consumer's taste and preferences remain constant. Utility can be measured. All units of the product are of the same quality. Consumption happens continuously. The consumer's income and other situations do not change.

  • Limitations: It is practically difficult to measure utility accurately. Consumption of all goods may not be continuous. The consumer's taste and preferences can change. For some goods, marginal utility may not decrease with further consumption.

(OR)

25. (B) Compare Consumer Goods and Capital Goods:

Consumer GoodsCapital Goods
Directly satisfy human wants.Used for production activities.
Used for final consumption.Used to produce other goods and services.
Example: Food, ClothesExample: Machines, Tools

26. (A) Map Analysis:

  • a. The imaginary lines seen on the map are Isotherms.

  • b. As we move from the equator to the poles, the temperature decreases.

  • c. The main reason isotherms bend where continents and oceans meet is that land and water heat up and cool down at completely different rates.

(OR)

26. (B) Unstable winds in the picture (Cyclones):

  • Cyclones are wind systems where strong winds blow inwards towards a low-pressure center from surrounding areas.

  • Tropical cyclones are smaller in size compared to temperate cyclones, but they are much more destructive.

  • Cyclones form over oceans in tropical regions. Tropical cyclones moving in a north-west direction in the Northern Hemisphere die out when they reach the coast.

  • They cause extremely strong winds and heavy rain in coastal areas. They are known by different names in different parts of the world (e.g., Hurricanes, Typhoons, Willy-Willies, Tornadoes).

27. Explain the educational and legal reforms implemented by Napoleon in France.

  • Legal Reforms: Napoleon's code of law put an end to feudal laws. It recognized equality and religious freedom.

  • Educational Reforms: He took steps to make education universal. Established government-controlled schools called 'Lycees'. Started a national university system called the 'University of France'.

28. Explain the limitations of Commonsense knowledge.

  • It relies on habits and rumors.

  • It often provides only partial knowledge.

  • It is based on stereotypes.

  • It has no basis in scientific observation or study.

  • It cannot deeply analyze or understand complex social problems.

29. Mark the following on the map:

  • a. The main climate zone that includes the Indian subcontinent ➡ Monsoon climate zone

  • b. Tropical grassland in Africa ➡ Savanna

  • c. Hot desert in South America ➡ Atacama

  • d. Temperate grassland in North America ➡ Prairies

V. 5 Score Questions (30 to 31)

30. (A) Evaluate the statement based on the situations that led to the Reformation.

  • The influence of the Renaissance reflecting on religion was a major background for the Reformation.

  • Criticisms arose against the wrong practices in the Catholic Church. Thinkers like Erasmus, John Wycliffe, John Hus, and Savonarola criticized the church.

  • Strong protests were made against the practice of selling 'Indulgences' (certificates promising forgiveness of sins) for money.

  • Rulers opposed the excessive power of priests and religious courts.

  • The support from German universities also helped the Reformation movement.

(OR)

30. (B) How did the political, social, and economic conditions in France lead to the French Revolution?

  • Political conditions: The autocratic rule of the Bourbon kings. The belief that the King's power was given by God (Divine Right Theory). Corruption, extravagance, and mismanagement in the government.

  • Social conditions: French society was divided into three estates. The clergy and nobles (First and Second Estates) enjoyed special privileges. The Third Estate carried a huge tax burden.

  • Economic conditions: Agricultural crisis and rising prices of grain and bread. French artisans lost their jobs due to the arrival of British products. The dissatisfaction among farmers and workers increased rapidly.

31. (A) What are Global Pressure Belts? How are the Equatorial Low-Pressure Belt and the Sub-Tropical High-Pressure Belt formed?

  • Specific pressure zones are formed around certain latitudes globally. These are called Global Pressure Belts.

  • Equatorial Low-Pressure Belt: The heat from the sun is very strong at the equator. The air heats up quickly, expands, and rises. Thus, a low-pressure area is formed at the equator. Since air moves vertically here, no surface winds blow in this region. Because it is a calm, windless area, it is called the 'Doldrums'. The trade winds meet here, making the upward movement of air very strong.

  • Sub-Tropical High-Pressure Belt: The warm air that rose at the equator moves towards the poles high in the atmosphere and descends (comes down) at about 30° latitudes. Because the heavy air is coming down, high pressure is formed here. From this zone, winds blow outward towards both the equator and the poles.

(OR)

31. (B) Features of the Mediterranean Climate Zone:

  • Summers are hot and dry. Winters have moderate temperatures and rain.

  • Rain is received mostly in the winter. Dry summers and wet winters are the main unique features of this climate.

  • It is highly suitable for plantation crops like olives, grapes, and citrus fruits.

  • Plants that are evergreen and can survive droughts are usually found here.

    _________________________________________________________________________________ 


വിഷയം: സാമൂഹ്യശാസ്ത്രം | ക്ലാസ്: പത്താം ക്ലാസ് | ആകെ സ്കോർ: 80

1 സ്കോർ ചോദ്യങ്ങൾ (ചോദ്യങ്ങൾ 1 മുതൽ 8 വരെ)

1. ശരിയായ ജോഡി കണ്ടെത്തുക:

  • B. a, c

2. തന്നിട്ടുള്ള സൂചനകൾ വിശകലനം ചെയ്ത് കാലാവസ്ഥാ പ്രദേശം തിരിച്ചറിയുക:

  • D. മൺസൂൺ കാലാവസ്ഥാ പ്രദേശം

3. താഴെ പറയുന്നവ കാലഗണനാക്രമത്തിൽ എഴുതുക:

  • B. i, ii, iv, iii

4. 'The Sociological Imagination' എന്ന പുസ്തകം രചിച്ച സാമൂഹ്യശാസ്ത്രജ്ഞൻ ആര്?

  • C. ചാൾസ് റൈറ്റ് മിൽസ്

5. തന്നിരിക്കുന്ന പട്ടിക ശരിയായി പൊരുത്തപ്പെടുത്തുക:

  • B. a-3, b-1, c-2

6. സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുന്ന പ്രക്രിയയുടെ പേര്:

  • C. സാമൂഹിക വിശകലനം (Social analysis)

7. താഴെ പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

(പ്രസ്താവന 1: ഫ്യൂഡലിസത്തിൽ നിന്ന് ആധുനിക യുഗത്തിലേക്കുള്ള പരിവർത്തന കാലഘട്ടമായാണ് നവോത്ഥാനം കണക്കാക്കപ്പെടുന്നത്. പ്രസ്താവന 2: നവോത്ഥാനം ഉടലെടുത്തത് ഇറ്റലിയിലാണ്.)

  • B. രണ്ട് പ്രസ്താവനകളും ശരിയാണ്

8. അന്തരീക്ഷ മർദ്ദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  • A. a, c, d

2 സ്കോർ ചോദ്യങ്ങൾ (ചോദ്യങ്ങൾ 9 മുതൽ 15 വരെ)

9. ഫ്രാൻസിലെ സാധാരണക്കാർ കൂലിയില്ലാതെ ചെയ്യേണ്ടിയിരുന്ന നിർബന്ധിത സേവനങ്ങൾ എന്തെല്ലാമായിരുന്നു?

  • സൈനിക സേവനം ആവശ്യമുള്ളപ്പോൾ അത് ചെയ്യുക.

  • പൊതുനിരത്തുകൾ, ജലപാതകൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് സൗജന്യ സേവനം നൽകുക.

10. (A) പട്ടിക പൂർത്തിയാക്കുക:

ശില്പം (Sculpture)ശില്പി (Sculptor)
ഗാട്ടാമെലാറ്റ (Gattamelata)ഡൊണാറ്റെല്ലോ (Donatello)
പിയേത്ത (Pieta)മൈക്കലാഞ്ചലോ (Michelangelo)

(അല്ലെങ്കിൽ)

10. (B) നവോത്ഥാന കാലത്തെ വാസ്തുവിദ്യയുടെ സവിശേഷതകൾ എഴുതുക:

  • ഫിലിപ്പോ ബ്രൂണെല്ലെസ്കി ഗോതിക് ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പുതിയൊരു വാസ്തുവിദ്യാ ശൈലിക്ക് രൂപം നൽകി.

  • ഫ്ലോറൻസിൽ അദ്ദേഹം നിർമ്മിച്ച കത്തീഡ്രലിൽ പുരാതന ഗ്രീക്കോ-റോമൻ ശൈലിയുടെ സ്വാധീനം പ്രകടമാണ്.

  • ഗോതിക് ശൈലിയിലുള്ള കൂറ്റൻ ഗോപുരങ്ങൾക്ക് പകരം താഴികക്കുടങ്ങൾ (Domes) സ്ഥാനം പിടിച്ചു.

  • മൈക്കലാഞ്ചലോ, ബ്രമാന്റെ എന്നിവരുടെ മേൽനോട്ടത്തിൽ നിർമ്മിച്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈ ശൈലി കൂടുതൽ വ്യക്തമാണ്.

11. ആശയങ്ങൾ വ്യക്തമാക്കുക:

  • a) താപനിലയുടെ ദൈനംദിന അന്തരം (Diurnal range of temperature): ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണിത്. (കൂടിയ താപനില - കുറഞ്ഞ താപനില).

  • b) പ്രതിദിന ശരാശരി താപനില (Daily mean temperature): ഒരു ദിവസത്തെ ശരാശരി താപനിലയാണിത്. (കൂടിയ താപനില + കുറഞ്ഞ താപനില / 2).

12. (A) സാമാന്യബോധം (Commonsense knowledge) പലപ്പോഴും ഭാഗികമാണ്. ഉദാഹരണ സഹിതം വ്യക്തമാക്കുക.

  • വയറുനിറയെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, കൗമാരക്കാർ എപ്പോഴും വിമതരും നിരുത്തരവാദപരമായി പെരുമാറുന്നവരുമാണ് തുടങ്ങിയ പ്രസ്താവനകൾ സാമാന്യബോധത്തിന്റെ ഭാഗമാണ്.

  • പോഷകാഹാരം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ശാസ്ത്രീയ ധാരണയില്ലാതെ ദൈനംദിന നിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവ. അതിനാൽ ഇത്തരം ആശയങ്ങളെക്കുറിച്ച് ഭാഗികമായ ധാരണ മാത്രമാണ് സാമാന്യബോധം നൽകുന്നത്.

(അല്ലെങ്കിൽ)

12. (B) വ്യക്തിപരമായ ഓരോ പ്രശ്നങ്ങളെയും സാമൂഹിക ഘടകങ്ങൾ സ്വാധീനിക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന സാമൂഹിക ഘടകങ്ങളും എഴുതുക.

  • വ്യക്തിപരമായ പ്രശ്നങ്ങൾ: ദാരിദ്ര്യം, തൊഴിലില്ലായ്മ, പഠനസമ്മർദ്ദം, പാർപ്പിട പ്രശ്നം.

  • കാരണമാകുന്ന സാമൂഹിക ഘടകങ്ങൾ: സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, ഭരണപരമായ, രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ. (ഉദാഹരണത്തിന് പഠനസമ്മർദ്ദത്തിന് കാരണം സമപ്രായക്കാരുടെ സ്വാധീനം, സാമൂഹിക സമ്മർദ്ദം, ഏകാഗ്രതക്കുറവ്, കുടുംബ പ്രശ്നങ്ങൾ എന്നിവയാകാം).

13. മധ്യരേഖാ കാലാവസ്ഥാ പ്രദേശത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക.

  • ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 10 ഡിഗ്രി വരെ വ്യാപിച്ചുകിടക്കുന്നു.

  • ഉയർന്ന താപനിലയും ഉയർന്ന മഴയും ലഭിക്കുന്ന പ്രദേശമാണിത്. വർഷം മുഴുവനും സൂര്യരശ്മികൾ ഏതാണ്ട് ലംബമായി പതിക്കുന്നതിനാലാണിത്.

  • ഉയർന്ന താപനില വായുവിന്റെ ഉയർന്ന സംവഹനത്തിനും (convection) സംവഹന മഴയ്ക്കും കാരണമാകുന്നു. ഈ പ്രദേശങ്ങളിൽ എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് മഴ ലഭിക്കുന്നു.

  • ഉയർന്ന താപനിലയും മഴയും കാരണം ഇവിടെ നിത്യഹരിത വനങ്ങൾ ധാരാളമായി കാണപ്പെടുന്നു.

14. "ഫ്രാൻസിനായി ഒരു ഭരണഘടന തയ്യാറാക്കാതെ ഞങ്ങൾ പിരിഞ്ഞുപോകില്ല" എന്ന് അവർ പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവത്തിൽ ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യം എന്ത്?

  • ഫ്രഞ്ച് പാർലമെന്റായ എസ്റ്റേറ്റ്സ് ജനറലിന്റെ വിവേചനപരമായ ഘടന കാരണം, മൂന്നാം എസ്റ്റേറ്റ് അംഗങ്ങൾ പാർലമെന്റിനടുത്തുള്ള ഒരു ടെന്നീസ് കോർട്ടിൽ ഒത്തുകൂടി.

  • മൂന്നാം എസ്റ്റേറ്റ് തങ്ങളെ ജനങ്ങളുടെ യഥാർത്ഥ പ്രതിനിധികളായി പ്രഖ്യാപിക്കുകയും തങ്ങളുടെ അസംബ്ലിയെ ഫ്രഞ്ച് ദേശീയ അസംബ്ലി എന്ന് വിളിക്കുകയും ചെയ്തു.

  • ഫ്രാൻസിനായി ഒരു ഭരണഘടന തയ്യാറാക്കാതെ പിരിഞ്ഞുപോകില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഇത് പിന്നീട് 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' എന്നറിയപ്പെട്ടു.

  • ജീൻ സിൽവിയൻ ബെയ്‌ലി, ആബെ സിയീസ്, മിരാബോ എന്നിവരായിരുന്നു നേതാക്കൾ.

15. കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള താഴെപ്പറയുന്ന അന്താരാഷ്ട്ര സംരംഭങ്ങളുടെ ഇടപെടലുകൾ വ്യക്തമാക്കുക.

സംരംഭംവർഷംസ്ഥലംഇടപെടലുകൾ
ക്യോട്ടോ പ്രോട്ടോക്കോൾ1997ക്യോട്ടോഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നു
മോൺട്രിയൽ പ്രോട്ടോക്കോൾ1987മോൺട്രിയൽഓസോൺ പാളിയെ നശിപ്പിക്കുന്ന പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നു

3 സ്കോർ ചോദ്യങ്ങൾ (ചോദ്യങ്ങൾ 16 മുതൽ 23 വരെ)

16. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രൂപീകരണം വിശദീകരിക്കുക.

  • വേനൽക്കാലത്ത് ദക്ഷിണേഷ്യൻ കരഭാഗങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡം, തീവ്രമായി ചൂടാകുകയും അവിടെ ശക്തമായ ന്യൂനമർദ്ദം രൂപപ്പെടുകയും ചെയ്യുന്നു.

  • ഇതേസമയം ഉയർന്ന മർദ്ദം അനുഭവപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കരഭാഗത്തേക്ക് കാറ്റ് വീശുന്നു.

  • കോറിയോലിസ് പ്രഭാവം കാരണം തെക്കുപടിഞ്ഞാറൻ കാറ്റായി വീശുന്ന ഇവ കരയിൽ പ്രവേശിക്കുന്നതോടെ വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു.

  • തമിഴ്‌നാട് മഴനിഴൽ പ്രദേശമായതിനാൽ അവിടെ കുറഞ്ഞ മഴ ലഭിക്കുമ്പോൾ, തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ കനത്ത മഴ നൽകുന്നു.

17. നവോത്ഥാന കാലത്ത് വൈദ്യശാസ്ത്ര രംഗത്തുണ്ടായ നേട്ടങ്ങൾ വിലയിരുത്തുക.

  • നവോത്ഥാനം വൈദ്യശാസ്ത്ര രംഗത്തും, പ്രത്യേകിച്ച് ശരീരഘടനാശാസ്ത്രത്തിൽ (anatomy) കാര്യമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു.

  • പാരാസെൽസസ് (Paracelsus) രോഗകാരണങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും ഗവേഷണം നടത്തി.

  • ആൻഡ്രിയാസ് വെസേലിയസ് (Andreas Vesalius) മനുഷ്യ ശരീരഘടനയുമായി ബന്ധപ്പെട്ട നിർണ്ണായക പഠനങ്ങൾ നടത്തി.

18. താഴെപ്പറയുന്നവ നിർവ്വചിക്കുക:

  • a. ഉപയോഗിത (Utility): ഒരു വസ്തുവിനോ സേവനത്തിനോ മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള കഴിവാണ് ഉപയോഗിത. 'യൂട്ടിൽസ്' എന്ന ഏകകം ഉപയോഗിച്ചാണ് ഉപയോഗിത അളക്കുന്നത്.

  • b. മൊത്തം ഉപയോഗിത (Total utility): ഒരു വ്യക്തി ഒരു പ്രത്യേക ഉൽപ്പന്നത്തിന്റെ പല യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അയാൾക്ക് ലഭിക്കുന്ന ആകെ ഉപയോഗിതയാണിത്.

  • c. സീമന്ത ഉപയോഗിത (Marginal utility): ഒരു ഉൽപ്പന്നത്തിന്റെ ഒരു അധിക യൂണിറ്റ് കൂടി ഉപയോഗിക്കുമ്പോൾ മൊത്തം ഉപയോഗിതയിൽ ഉണ്ടാകുന്ന മാറ്റത്തെ സീമന്ത ഉപയോഗിത എന്ന് വിളിക്കുന്നു.

19. സാവന്ന കാലാവസ്ഥാ പ്രദേശത്തെ മനുഷ്യജീവിതത്തെക്കുറിച്ച് ഒരു വിവരണം നൽകുക.

  • ഇവിടെ കാണപ്പെടുന്ന മണ്ണ് താരതമ്യേന ഫലഭൂയിഷ്ഠമാണെങ്കിലും, മഴ കുറവായതിനാൽ കുറഞ്ഞ വെള്ളം ആവശ്യമുള്ള 'വരണ്ട കൃഷിരീതി' (dry farming) ആണ് അവലംബിക്കുന്നത്.

  • ജനസാന്ദ്രത പൊതുവെ കുറവാണ്. മൃഗപരിപാലനവും കൃഷിയുമാണ് പ്രധാന ഉപജീവനമാർഗ്ഗങ്ങൾ.

  • ആഫ്രിക്കൻ സാവന്നയിലെ തദ്ദേശീയ ഗോത്രമായ മസായി (Maasai) വിഭാഗം നാടോടി ജീവിതം നയിക്കുന്നു.

  • മുൻ യൂറോപ്യൻ കോളനികളായിരുന്ന സാവന്ന പ്രദേശങ്ങളിൽ നാണ്യവിളകൾ വ്യാപകമായി കൃഷി ചെയ്യുന്നു. സുഡാനിലെ പരുത്തി കൃഷിയും ബ്രസീലിലെ കാപ്പി കൃഷിയും ഉദാഹരണങ്ങളാണ്.

20. (A) വിയന്ന കോൺഗ്രസിന്റെ തീരുമാനങ്ങൾ യൂറോപ്പിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. സമർത്ഥിക്കുക.

  • ഫ്രാൻസിലെ ബൂർബൺ രാജവംശം പോലെ യൂറോപ്യൻ രാജ്യങ്ങളിൽ രാജവാഴ്ചകൾ പുനഃസ്ഥാപിച്ചു.

  • കടലിൽ ബ്രിട്ടന്റെ നാവിക മേധാവിത്വവും, കിഴക്കൻ യൂറോപ്പിൽ റഷ്യയുടെ ആധിപത്യവും അംഗീകരിച്ചു.

  • മധ്യ യൂറോപ്പിൽ ഓസ്ട്രിയയുടെ ആധിപത്യം അംഗീകരിക്കപ്പെട്ടു.

(അല്ലെങ്കിൽ)

20. (B) ഫ്രാൻസിലെ സാമ്പത്തിക പ്രതിസന്ധി ഇടത്തരം വിഭാഗത്തെ വിപ്ലവത്തിലേക്ക് നയിച്ചത് എങ്ങനെ?

  • ഉൽപ്പാദനത്തിലുണ്ടായ കുറവ് കാരണം 1770-കളിൽ ഫ്രഞ്ച് കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. ഇത് ധാന്യങ്ങളുടെയും റൊട്ടിയുടെയും വില വർദ്ധിക്കാൻ കാരണമായി.

  • ബ്രിട്ടനുമായി ഫ്രാൻസ് ഒപ്പുവെച്ച വ്യാപാര കരാർ പ്രകാരം ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് നികുതിയളവ് ലഭിച്ചതോടെ ഫ്രഞ്ച് വിപണിയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ നിറഞ്ഞു.

  • സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലൂയി പതിനാറാമൻ രാജാവ് ബാങ്കർമാരിൽ നിന്ന് വൻതുക വായ്പയെടുക്കുകയും പകരം സർക്കാർ ബോണ്ടുകൾ പുറത്തിറക്കുകയും ചെയ്തു. എന്നാൽ ഖജനാവ് ശൂന്യമായതിനാൽ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഈ സാമ്പത്തിക തകർച്ച സാധാരണക്കാരുടെയും ഇടത്തരം വിഭാഗത്തിന്റെയും ജീവിതത്തെ സാരമായി ബാധിച്ചു.

21. ഉഷ്ണ മരുഭൂമികളിലെ സാഹചര്യങ്ങൾ പൊതുവെ മനുഷ്യവാസത്തിന് പ്രതികൂലമാണെങ്കിലും, ഈ പ്രദേശങ്ങളിലെ പല രാജ്യങ്ങളും സാമ്പത്തികമായി മുന്നിലാണ്. ഇതിന് അനുകൂലമായ ഘടകങ്ങൾ വിശകലനം ചെയ്യുക.

  • കൃഷിയും മൃഗപരിപാലനവുമാണ് മരുഭൂമികളിലെ പ്രധാന ഉപജീവനമാർഗ്ഗം.

  • സാമ്പത്തിക മൂല്യമുള്ള ധാതുക്കളുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ മനുഷ്യജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ സ്വർണ്ണ ഖനനവും അറ്റക്കാമ മരുഭൂമിയിലെ ചെമ്പ് ഖനനവും ഉദാഹരണങ്ങളാണ്.

  • പെട്രോളിയം നിക്ഷേപങ്ങളുടെ കണ്ടെത്തലും സഹാറ, അറേബ്യൻ മരുഭൂമികളിലെ എണ്ണ ഖനനവും ഈ പ്രദേശങ്ങളുടെ സാമ്പത്തിക മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

22. സാമാന്യബോധം (Commonsense knowledge) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? വ്യക്തികളിൽ സാമാന്യബോധം രൂപപ്പെടുന്നത് എങ്ങനെ?

  • വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവ് എന്നിവയിലൂടെ ലോകത്തെക്കുറിച്ച് വ്യക്തികൾ നേടുന്ന നേരിട്ടുള്ള ധാരണയാണ് സാമാന്യബോധം.

  • വ്യക്തിപരമായ അനുഭവങ്ങളിലൂടെയും പൊതുവായ നിരീക്ഷണങ്ങളിലൂടെയുമാണ് ഇവ വികസിക്കുന്നത്.

  • സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക രീതികൾ, സാമൂഹികവൽക്കരണം എന്നിവ സാമാന്യബോധം രൂപപ്പെടുത്താൻ സഹായിക്കുന്നു.

23. ഉപഭോഗം (Consumption) എന്നാൽ എന്ത്? ഉപഭോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  • ഒരാളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഉപഭോഗം.

  • സ്വാധീനിക്കുന്ന ഘടകങ്ങൾ: വില, വരുമാനം, ഗുണനിലവാരം, വിതരണം (Supply), ചോദനം (Demand), അഭിരുചി (Taste).

4 സ്കോർ ചോദ്യങ്ങൾ (ചോദ്യങ്ങൾ 24 മുതൽ 29 വരെ)

24. (A) ചരിത്രരചനയെ ശാസ്ത്രീയമാക്കുന്നതിൽ നവോത്ഥാനം വഹിച്ച പങ്ക് വ്യക്തമാക്കുക.

  • മധ്യകാലഘട്ടത്തിൽ, ചരിത്രസംഭവങ്ങൾ ദൈവനിശ്ചയമാണെന്നും അമാനുഷിക ശക്തികളാണ് ചരിത്രത്തെ നയിക്കുന്നതെന്നുമായിരുന്നു വിശ്വാസം. നവോത്ഥാനത്തോടെ ഈ കാഴ്ചപ്പാടിന് പ്രസക്തി നഷ്ടപ്പെട്ടു.

  • പകരം മനുഷ്യകേന്ദ്രീകൃതമായ വിശദീകരണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അംഗീകാരം ലഭിച്ചു.

  • ചരിത്രരചനയിൽ പുരാവസ്തു തെളിവുകളുടെയും അവശിഷ്ടങ്ങളുടെയും പ്രാധാന്യം വർദ്ധിക്കുകയും വിമർശനാത്മക ചിന്തയ്ക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു.

  • കഥകൾക്കും കെട്ടുകഥകൾക്കും പകരം ശാസ്ത്രീയ അന്വേഷണങ്ങളും പഠനങ്ങളും വന്നു. മാക്യവെല്ലി ചരിത്രരചനയ്ക്ക് വലിയ സംഭാവനകൾ നൽകി.

(അല്ലെങ്കിൽ)

24. (B) 14-ാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട ബുബോണിക് പ്ലേഗ് യൂറോപ്പിലെ വിവിധ മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ വിശദീകരിക്കുക.

  • കാർഷിക മേഖലയെ വലിയ തോതിൽ ആശ്രയിച്ചിരുന്ന മധ്യകാല ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക്ക് പ്ലേഗ് കാരണമായി. ഇത് ഇടത്തരം വിഭാഗത്തിന്റെ ഉയർന്നുവരവിന് വഴിയൊരുക്കി.

  • അക്കാലത്തുണ്ടായിരുന്ന പ്രാചീന മരുന്നുകൾ പരാജയപ്പെട്ടപ്പോൾ ആളുകൾ പ്രാചീന ഗ്രീസിലെയും റോമിലെയും വൈദ്യശാസ്ത്രങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.

  • ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ചിന്തിക്കാനും, സ്വന്തം ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും മനുഷ്യരെ പ്രേരിപ്പിച്ചു. ഇത് മനുഷ്യത്വവാദത്തിന്റെ (Humanism) ഉദയത്തിന് കാരണമായി.

25. (A) സീമന്ത ഉപയോഗിതാ നിയമത്തിന്റെ (Law of marginal utility) സങ്കൽപ്പങ്ങളും (Assumptions) പരിമിതികളും (Limitations) പട്ടികപ്പെടുത്തുക.

  • സങ്കൽപ്പങ്ങൾ: എല്ലാ ഉൽപ്പന്നങ്ങളും ഒരേ ഗുണനിലവാരമുള്ളതായിരിക്കണം. ഉപഭോക്താവിന്റെ വരുമാനവും അഭിരുചികളും മാറാൻ പാടില്ല.

  • പരിമിതികൾ: ഉപഭോഗം തുടർച്ചയായിരിക്കണം. ഉപയോഗിത എന്നത് തികച്ചും വ്യക്തിഗതമാണ്, ഇത് സമയവും സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെടാം. അടിസ്ഥാന സംഖ്യകൾ (cardinal numbers) ഉപയോഗിച്ച് ഉപയോഗിത കൃത്യമായി അളക്കാൻ കഴിയില്ല.

(അല്ലെങ്കിൽ)

25. (B) ഉപഭോഗ വസ്തുക്കളും (Consumer goods) മൂലധന വസ്തുക്കളും (Capital goods) താരതമ്യം ചെയ്യുക.

ഉപഭോഗ വസ്തുക്കൾ (Consumer goods)മൂലധന വസ്തുക്കൾ (Capital goods)
മനുഷ്യന്റെ ആവശ്യങ്ങളെ നേരിട്ട് തൃപ്തിപ്പെടുത്തുന്ന അന്തിമ ഉൽപ്പന്നങ്ങളാണിവ.മറ്റൊരു ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഭൗതിക ഉൽപ്പന്നങ്ങളാണിവ.
ഉദാഹരണം: ബേക്കറി പലഹാരങ്ങൾ, പാദരക്ഷകൾ, ബ്രെഡ് തുടങ്ങിയവ.ഉദാഹരണം: നിർമ്മാണ പ്രക്രിയയ്ക്ക് സഹായിക്കുന്ന ഫാക്ടറി യന്ത്രങ്ങൾ.

26. (A) ഭൂപടം വിശകലനം ചെയ്ത് താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

  • a. ഭൂപടത്തിൽ കാണിച്ചിരിക്കുന്ന സാങ്കൽപ്പിക രേഖകളുടെ പേര്: സമതാപ രേഖകൾ (Isotherms).

  • b. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുമ്പോൾ താപനിലയിൽ എന്ത് മാറ്റം സംഭവിക്കുന്നു: താപനില കുറയുന്നു.

  • c. കരയും കടലും സംഗമിക്കുന്ന ഭാഗങ്ങളിൽ ഈ രേഖകൾ ശ്രദ്ധേയമായി വളയുന്നത് എന്തുകൊണ്ട്?: കരയും കടലും വ്യത്യസ്ത നിരക്കിൽ ചൂടാകുന്നതുകൊണ്ടാണ് (differential heating). കടലിനെ അപേക്ഷിച്ച് കര വളരെ വേഗത്തിൽ ചൂടാകുകയും തണുക്കുകയും ചെയ്യുന്നു. കരയും ജലവും ചൂട് ആഗിരണം ചെയ്യുന്നതും പുറത്തുവിടുന്നതും തികച്ചും വ്യത്യസ്തമായ നിരക്കിലായതിനാലാണ് അതിർത്തികളിൽ സമതാപരേഖകൾ വളയുന്നത്.

(അല്ലെങ്കിൽ)

26. (B) ചുഴലിക്കാറ്റുകളുമായി (Cyclones) ബന്ധപ്പെട്ട സവിശേഷതകൾ പരാമർശിക്കുക.

  • ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് മധ്യത്തിലേക്ക് കാറ്റ് ആഞ്ഞുവീശുന്ന ന്യൂനമർദ്ദ സംവിധാനങ്ങളാണിവ. ഉത്തരാർദ്ധഗോളത്തിൽ എതിർ ഘടികാരദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ ഘടികാരദിശയിലുമാണ് ഇവ വീശുന്നത്. ഇവ പ്രധാനമായും രണ്ട് തരത്തിലുണ്ട്:

  • ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ (Tropical cyclones): ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ഇവ രൂപപ്പെടുന്നത്. ഇവയ്ക്ക് വ്യാസം കുറവാണ്. വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഇവ കരയിൽ ഇടിക്കുന്നതോടെ ദുർബലമാകുന്നു. തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും ഇവ കാരണമാകുന്നു. ഹരിക്കെയിൻ, ടൈഫൂൺ, വില്ലി വില്ലീസ്, ടൊർണാഡോ എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടുന്നു.

  • മിതോഷ്ണമേഖലാ ചുഴലിക്കാറ്റുകൾ (Temperate cyclones): ഉഷ്ണ-ശീത വായു പിണ്ഡങ്ങൾ സന്ധിക്കുന്ന മിതോഷ്ണമേഖലകളിലാണ് ഇവ രൂപപ്പെടുന്നത്. ഇവയ്ക്ക് വ്യാസം കൂടുതലാണ്, എന്നാൽ നാശനഷ്ടം താരതമ്യേന കുറവാണ്. ഇവയ്ക്ക് കരയിലൂടെയും സഞ്ചരിക്കാൻ കഴിയും.

27. നെപ്പോളിയൻ ഫ്രാൻസിൽ നടപ്പിലാക്കിയ നിയമപരവും വിദ്യാഭ്യാസപരവുമായ പരിഷ്കാരങ്ങൾ വിശദീകരിക്കുക.

നിയമപരമായ പരിഷ്കാരങ്ങൾവിദ്യാഭ്യാസപരമായ പരിഷ്കാരങ്ങൾ
നെപ്പോളിയനിക് കോഡ് വഴി ഫ്യൂഡൽ നിയമങ്ങൾ നിർത്തലാക്കി.വിദ്യാഭ്യാസം സാർവത്രികമാക്കാൻ നടപടികൾ സ്വീകരിച്ചു. സർക്കാർ സർവ്വീസിലേക്കും സൈന്യത്തിലേക്കും വിദ്യാസമ്പന്നരായ ആളുകളെ വാർത്തെടുക്കാൻ 'ലിസെ' (lycee) എന്ന പേരിൽ സർക്കാർ സ്കൂളുകൾ സ്ഥാപിച്ചു.
തുല്യതയും മതസ്വാതന്ത്ര്യവും അംഗീകരിക്കപ്പെട്ടു.ഫ്രാൻസ് യൂണിവേഴ്സിറ്റി എന്ന പേരിൽ ഒരു ദേശീയ സർവ്വകലാശാലാ സംവിധാനം സ്ഥാപിച്ചു. ഇതുവഴി രാജ്യത്തെ വിദ്യാഭ്യാസം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി.

28. സാമാന്യബോധത്തിന്റെ (Commonsense knowledge) പരിമിതികൾ വിശദീകരിക്കുക.

  • വ്യക്തിപരമായ പ്രശ്നങ്ങളെയോ സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെയോ സാമാന്യബോധം ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല.

  • സാമാന്യബോധം പലപ്പോഴും ശാസ്ത്രീയ നിരീക്ഷണങ്ങളെയോ പഠനങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല.

  • ഇത് പലപ്പോഴും മുൻവിധികൾ അല്ലെങ്കിൽ വാർപ്പുമാതൃകകളെ (stereotypes) അടിസ്ഥാനമാക്കിയുള്ളതാണ്.

  • ഇത് കേവലം ഊഹങ്ങളെയും നാട്ടുനടപ്പുകളെയും ആശ്രയിക്കുന്നു. അതിനാൽ സാമാന്യബോധം പലപ്പോഴും ഭാഗികമായ അറിവ് മാത്രമാണ് നൽകുന്നത്.

29. താഴെ പറയുന്ന ഭൗമവിവരങ്ങൾ ലോക ഭൂപടത്തിൽ രേഖപ്പെടുത്തുക.

  • a. ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന കാലാവസ്ഥാ പ്രദേശം – മൺസൂൺ കാലാവസ്ഥ (Monsoon Climate)

  • b. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേടുകൾ - സാവന്ന (Savanna)

  • c. തെക്കേ അമേരിക്കയിലെ ഉഷ്ണ മരുഭൂമി - അറ്റക്കാമ (Atacama)

  • d. വടക്കേ അമേരിക്കയിലെ മിതോഷ്ണമേഖലാ പുൽമേടുകൾ - പ്രയറീസ് (Prairies)

5 സ്കോർ ചോദ്യങ്ങൾ (ചോദ്യങ്ങൾ 30, 31)

30. (A) 'നവോത്ഥാനത്തിന്റെ സ്വാധീനം യൂറോപ്പിന്റെ മതപരമായ മേഖലയിലും പ്രതിഫലിച്ചു'. നവീകരണത്തിന് (Reformation) വഴിയൊരുക്കിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്താവന വിലയിരുത്തുക.

  • നവോത്ഥാനത്തിന്റെ സ്വാധീനം മതരംഗത്തേക്കും വ്യാപിച്ചു. സഭയ്ക്കുള്ളിലെ ചില ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരെ മനുഷ്യത്വവാദികൾ പ്രതിഷേധിച്ചു.

  • പണം പിരിക്കുന്നതിനായി സഭ നടത്തിയിരുന്ന പാപമോചന പത്രികകളുടെ (indulgences) വിൽപ്പന ഒരു പ്രധാന വിവാദ വിഷയമായിരുന്നു.

  • പാപമോചന പത്രികകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ജോഹാൻ ടെറ്റ്‌സൽ എന്ന ഡൊമിനിക്കൻ സന്യാസി ജർമ്മനിയിലെത്തി.

  • മാർട്ടിൻ ലൂഥർ എന്ന പുരോഹിതൻ വിറ്റൻബർഗ് കത്തീഡ്രലിന്റെ വാതിലുകളിൽ തന്റെ പ്രസിദ്ധമായ 'തൊണ്ണൂറ്റിയഞ്ച് സിദ്ധാന്തങ്ങൾ' (Ninety-Five Theses) പതിപ്പിച്ചു. ഈ നിർണായക സംഭവം പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് തുടക്കം കുറിച്ചു. ജർമ്മനിയിലെ സർവ്വകലാശാലകൾ ഇതിൽ പ്രധാന പങ്ക് വഹിച്ചു.

  • സ്വിറ്റ്സർലൻഡിലെ ഹുൽഡ്രിച്ച് സ്വിംഗ്ലി, ജോൺ കാൽവിൻ, ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവ് എന്നിവർ നവീകരണത്തിന് നേതൃത്വം നൽകി.

(അല്ലെങ്കിൽ)

30. (B) ഫ്രാൻസിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ചത് എങ്ങനെയെന്ന് വിശകലനം ചെയ്യുക.

ഒന്നാം എസ്റ്റേറ്റ് (പുരോഹിതർ)രണ്ടാം എസ്റ്റേറ്റ് (പ്രഭുക്കന്മാർ)മൂന്നാം എസ്റ്റേറ്റ് (സാധാരണക്കാർ)
ഫ്രാൻസിലെ കത്തോലിക്കാ സഭ വളരെ ശക്തവും സമ്പന്നവുമായിരുന്നു.സർക്കാരിലും സൈന്യത്തിലും ഉയർന്ന പദവികൾ വഹിച്ചിരുന്നത് ഇവരാണ്.ഇടത്തരം വിഭാഗം, തൊഴിലാളികൾ, കർഷകർ എന്നിവരടങ്ങുന്നതായിരുന്നു ഈ വിഭാഗം.
സഭയ്ക്ക് വലിയ ഭൂപ്രദേശങ്ങൾ സ്വന്തമായുണ്ടായിരുന്നു.ഇവർ വലിയ ഭൂവുടമകളായിരുന്നു. ആഡംബര ജീവിതം നയിച്ചു.രാജാവിനും സഭയ്ക്കും പ്രഭുക്കന്മാർക്കും വിവിധ നികുതികൾ നൽകാൻ ഇവർ ബാധ്യസ്ഥരായിരുന്നു.
കർഷകരിൽ നിന്ന് 'ടിത്' (tithe) എന്ന നികുതി ഇവർ പിരിച്ചിരുന്നു.ജനങ്ങളിൽ നിന്ന് വിവിധ നികുതികൾ പിരിച്ചിരുന്നു.സൈനിക സേവനം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ കൂലിയില്ലാത്തതും നിർബന്ധിതവുമായ സേവനങ്ങൾ ഇവർ ചെയ്യേണ്ടിയിരുന്നു.
നികുതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.ഇവരും നികുതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.സമൂഹത്തിലെ മുഴുവൻ നികുതിഭാരവും ഈ വിഭാഗത്തിന്റെ ചുമലിലായിരുന്നു.

31. (A) ആഗോള മർദ്ദ മേഖലകൾ (Global pressure belts) എന്നാൽ എന്ത്? താഴെ പറയുന്ന മർദ്ദ മേഖലകളുടെ രൂപീകരണം വിശദീകരിക്കുക.

  • താപനിലയും മർദ്ദവും വിപരീത അനുപാതത്തിലാണ്. അതിനാൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷമർദ്ദം മധ്യരേഖാ പ്രദേശത്തും ഉയർന്ന മർദ്ദം ധ്രുവപ്രദേശങ്ങളിലും അനുഭവപ്പെടേണ്ടതാണ്.

  • എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ സ്വാധീനം കാരണം ചില പ്രത്യേക അക്ഷാംശ മേഖലകളിൽ വ്യത്യസ്ത മർദ്ദ മേഖലകൾ രൂപപ്പെടുന്നു. ഇവയെ ആഗോള മർദ്ദ മേഖലകൾ എന്ന് വിളിക്കുന്നു.

  • a. മധ്യരേഖാ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt): മധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം വായു വികസിക്കുകയും മുകളിലേക്ക് ഉയരുകയും ചെയ്യുന്നതാണ് ഇതിന്റെ രൂപീകരണത്തിന് കാരണം. കാറ്റില്ലാത്ത ശാന്തമായ മേഖലയായതിനാൽ ഈ മർദ്ദ മേഖലയെ 'ഡോൾഡ്രം' (Doldrum) എന്നും വിളിക്കുന്നു.

  • b. ഉപോഷ്ണമേഖലാ ഉച്ചമർദ്ദ മേഖലകൾ (Sub Tropical High Pressure Belts): ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 30 ഡിഗ്രി അക്ഷാംശങ്ങളിൽ ഇവ സ്ഥിതിചെയ്യുന്നു. മധ്യരേഖാ പ്രദേശത്ത് നിന്ന് മുകളിലേക്ക് ഉയരുന്ന ചൂടുള്ള വായു ഉയർന്ന വിതാനങ്ങളിലൂടെ സഞ്ചരിക്കുകയും ക്രമേണ തണുത്ത് ഉപോഷ്ണമേഖലകളിൽ താഴേക്ക് പതിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.

(അല്ലെങ്കിൽ)

31. (B) സൂചനകളുടെ അടിസ്ഥാനത്തിൽ മെഡിറ്ററേനിയൻ കാലാവസ്ഥാ പ്രദേശത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുക.

  • കാലാവസ്ഥ: വരണ്ട വേനൽക്കാലവും ഈർപ്പമുള്ള ശൈത്യകാലവും അനുഭവപ്പെടുന്ന പ്രദേശമാണിത്. വേനൽക്കാലത്ത് ഏകദേശം 20-25° C താപനിലയും ശൈത്യകാലത്ത് 10° C മുതൽ 16° C വരെ താപനിലയും അനുഭവപ്പെടുന്നു. 30 മുതൽ 75 സെന്റീമീറ്റർ വരെയുള്ള ശൈത്യകാല മഴ ഈ പ്രദേശത്തെ മറ്റ് കാലാവസ്ഥാ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ശൈത്യകാലത്തെ ഈ മഴ ശൈത്യകാല വിളകൾക്ക് ഗുണകരമാണ്. മെഡിറ്ററേനിയൻ പ്രദേശത്തെ ശൈത്യകാല മഴയ്ക്ക് പ്രധാന കാരണം പശ്ചിമവാതങ്ങൾ (Westerlies) ആണ്.

  • സസ്യജാലങ്ങൾ: മഴ താരതമ്യേന കുറവായതിനാൽ ഇടതൂർന്ന വനങ്ങൾ ഇവിടെ കാണപ്പെടുന്നില്ല. ഓക്ക് (oak), സെക്വോയ (sequoia) തുടങ്ങിയ ഉയരമുള്ള നിത്യഹരിത മരങ്ങളും, പൈൻ, ഫിർ തുടങ്ങിയ നിത്യഹരിത കോണിഫറുകളും കുറ്റിച്ചെടികളും ഇവിടെ ധാരാളമായി കാണപ്പെടുന്നു.

    ___________________________________________________________________________________

    Summative Assessment - Term I

    Subject: Social Science | Class: X (Tenth) | Total Score: 80

    1 Score Questions (Questions 1 to 8)

    1. Find the correct pair:

  • B. a, c

2. Identify the climate region by analyzing the given hints:

  • D. Monsoon climate region

3. Arrange the following in chronological order:

  • B. i, ii, iv, iii

4. Who is the sociologist that wrote the book 'The Sociological Imagination'?

  • C. Charles Wright Mills

5. Match the given table correctly:

  • B. a-3, b-1, c-2

6. The process of examining how social relationships, social institutions, social structures, and social problems affect individuals and society is called:

  • C. Social analysis

7. Evaluate the following statements and choose the correct option.

(Statement 1: The Renaissance is considered a period of transition from feudalism to the modern age. Statement 2: The Renaissance originated in Italy.)

  • B. Both statements are correct

8. Choose the correct statements related to atmospheric pressure:

  • A. a, c, d

2 Score Questions (Questions 9 to 15)

9. What were the compulsory and unpaid services that the common people of France had to do?

  • Serving in the military when required.

  • Providing free labor for the construction of public roads, waterways, and bridges.

10. (A) Complete the table:

SculptureSculptor
GattamelataDonatello
PietaMichelangelo

(OR)

10. (B) Write the features of Renaissance architecture:

  • Filippo Brunelleschi created a new architectural style that was completely different from the Gothic style.

  • The influence of ancient Greco-Roman style is visible in the Cathedral he built in Florence.

  • Domes replaced the huge towers of the Gothic style.

  • This style is very clear in St. Peter's Basilica, built under the supervision of Michelangelo and Bramante.

11. Explain the concepts:

  • a) Diurnal range of temperature: It is the difference between the maximum and minimum temperature of a day. (Maximum temperature - Minimum temperature).

  • b) Daily mean temperature: It is the average temperature of a day. (Maximum temperature + Minimum temperature / 2).

12. (A) Commonsense knowledge is often partial. Explain with examples.

  • Statements like "Eating until your stomach is full is good for health" or "Teenagers are always rebellious and irresponsible" are examples of commonsense knowledge.

  • These are based only on daily observations without any scientific understanding of nutrition or health. Therefore, commonsense knowledge only gives a partial or incomplete understanding.

(OR)

12. (B) Social factors influence every personal problem. Write down personal problems and the social factors causing them.

  • Personal problems: Poverty, unemployment, academic stress, housing problems.

  • Social factors causing them: Economic, social, environmental, administrative, political, and geographical factors. (For example, academic stress can be caused by peer influence, social pressure, lack of concentration, or family issues).

13. Explain the features of the Equatorial climate region.

  • It extends up to 10 degrees North and South of the equator.

  • It is a region that gets high temperature and high rainfall because the sun's rays fall almost vertically throughout the year.

  • The high temperature causes the air to rise (convection), leading to convectional rainfall every afternoon.

  • Because of the high temperature and rainfall, dense evergreen forests are found here.

14. "They declared that they would not leave until they draft a constitution for France." What is the importance of this declaration in the French Revolution?

  • Because of the unfair structure of the French Parliament (Estates General), members of the Third Estate gathered in a nearby indoor tennis court.

  • The Third Estate declared themselves as the true representatives of the people and called their group the 'National Assembly'.

  • They declared that they would not leave until they created a constitution for France. This became famous as the 'Tennis Court Oath'.

  • Jean-Sylvain Bailly, Abbé Sieyès, and Mirabeau were the leaders.

15. Explain the interventions of the following international initiatives to protect the climate and environment.

InitiativeYearPlaceInterventions
Kyoto Protocol1997KyotoAims to reduce the emission of greenhouse gases.
Montreal Protocol1987MontrealAims to reduce the use of substances that destroy the ozone layer.

3 Score Questions (Questions 16 to 23)

16. Explain the formation of the Southwest Monsoon winds.

  • During summer, landmasses in South Asia (especially the Indian subcontinent) heat up intensely, creating a strong low-pressure area.

  • At the same time, winds blow from the high-pressure area over the Indian Ocean towards the land.

  • Due to the Coriolis effect, these winds blow from the southwest direction and bring widespread rain when they enter the land.

  • While Tamil Nadu gets less rain as it is in the rain shadow region, Kerala receives heavy rainfall from the Southwest Monsoon.

17. Evaluate the achievements in the field of medicine during the Renaissance period.

  • The Renaissance saw great progress in medicine, especially in the study of human anatomy.

  • Paracelsus conducted research on the causes of diseases and their cures.

  • Andreas Vesalius made important studies related to human anatomy.

18. Define the following:

  • a. Utility: It is the want-satisfying power of a good or service. It is measured in units called 'utils'.

  • b. Total utility: It is the total satisfaction a person gets from continuously consuming multiple units of a specific product.

  • c. Marginal utility: It is the change in total utility when one extra unit of a product is consumed.

19. Give a description of human life in the Savanna climate region.

  • Though the soil here is quite fertile, people use 'dry farming' (which needs less water) because of low rainfall.

  • Population density is generally low. Animal rearing and agriculture are the main sources of livelihood.

  • The Maasai, a native tribe of the African Savanna, lead a nomadic life.

  • Cash crops are widely grown in Savanna regions that were once European colonies. Examples include cotton farming in Sudan and coffee farming in Brazil.

20. (A) The decisions of the Congress of Vienna brought major changes to the political sphere of Europe. Justify.

  • They restored monarchies in European countries, like the Bourbon dynasty in France.

  • They recognized Britain's naval power at sea and Russia's dominance in Eastern Europe.

  • They recognized Austria's dominance in Central Europe.

(OR)

20. (B) How did the economic crisis in France lead the middle class to a revolution?

  • In the 1770s, the French agricultural sector faced a huge crisis due to a drop in production. This caused the prices of grain and bread to rise sharply.

  • A trade agreement with Britain reduced taxes on British goods, flooding the French market with British products and hurting local businesses.

  • To manage the crisis, King Louis XVI borrowed huge amounts of money and issued government bonds. However, the empty treasury made it impossible to repay the loans. This economic crash badly affected the lives of the common people and the middle class.

21. Even though hot deserts are generally bad for human settlement, many countries in these regions are economically advanced. Analyze the factors favoring this.

  • Agriculture and animal rearing are the basic means of livelihood.

  • The presence of valuable minerals helps human settlement. Examples include gold mining in Australia and copper mining in the Atacama Desert.

  • The discovery of petroleum and the start of oil drilling in the Sahara and Arabian deserts completely changed the economic face of these regions.

22. What is meant by Commonsense knowledge? How is it formed in individuals?

  • Commonsense knowledge is the direct understanding a person gets about the world through personal experiences, social interactions, and cultural knowledge.

  • It develops through personal experiences and general, everyday observations.

  • Social interactions, cultural practices, and socialization help in shaping it.

23. What is Consumption? What are the factors that influence consumption?

  • Consumption is the process of buying and using goods and services to satisfy one's needs.

  • Factors influencing consumption: Price, Income, Quality, Supply, Demand, and Taste.

4 Score Questions (Questions 24 to 29)

24. (A) Explain the role of the Renaissance in making the writing of history (historiography) scientific.

  • In the Middle Ages, people believed that historical events were the will of God and driven by supernatural powers. The Renaissance rejected this idea.

  • Instead, human-centered explanations and logical interpretations gained acceptance.

  • Archaeological evidence and historical remains became important in writing history, and critical thinking was encouraged.

  • Scientific inquiries and studies replaced myths and stories. Machiavelli made great contributions to history writing.

(OR)

24. (B) Explain the changes brought by the Bubonic plague in the 14th century across various fields in Europe.

  • It caused the collapse of medieval feudalism, which heavily relied on agriculture. This paved the way for the rise of the middle class.

  • When traditional medicines failed, people began to study and explore the ancient medical sciences of Greece and Rome.

  • It made people think about how short life is, encouraging them to focus on their own health, happiness, and well-being. This led to the rise of Humanism.

25. (A) List the assumptions and limitations of the Law of Marginal Utility.

  • Assumptions: All units of the product must be of the exact same quality. The consumer's income and tastes should not change.

  • Limitations: Consumption must be continuous without breaks. Utility is personal and can change based on time and place. Utility cannot be perfectly measured using numbers (cardinal numbers).

(OR)

25. (B) Compare Consumer goods and Capital goods.

Consumer goodsCapital goods
These are final products that directly satisfy human needs.These are physical products used to manufacture other products.
Example: Bakery items, footwear, bread, etc.Example: Factory machines used in production.

26. (A) Analyze the map and answer the following questions.

  • a. Name of the imaginary lines shown on the map: Isotherms.

  • b. What happens to the temperature as we move from the equator to the poles?: Temperature decreases.

  • c. Why do these lines bend noticeably where land and sea meet?: This happens due to differential heating. Land heats up and cools down much faster than the sea. Because land and water absorb and release heat at completely different rates, isotherms bend at the boundaries.

(OR)

26. (B) Mention the features related to Cyclones.

  • Cyclones are low-pressure systems where winds spiral inwards towards the center. They blow counter-clockwise in the Northern Hemisphere and clockwise in the Southern Hemisphere. They are mainly of two types:

  • Tropical Cyclones: They form over warm tropical oceans and have a smaller diameter. As they move northwest and hit land, they lose their strength. They cause heavy rainfall and destructive winds along coastal areas. They are known by different names like Hurricanes, Typhoons, Willy-Willies, and Tornadoes.

  • Temperate Cyclones: They form in temperate regions where warm and cold air masses meet. They have a larger diameter but cause less destruction. Unlike tropical cyclones, they can travel over land as well.

27. Explain the legal and educational reforms implemented by Napoleon in France.

Legal ReformsEducational Reforms
Abolished feudal laws through the Napoleonic Code.Took steps to provide universal education.
Recognized equality before the law and religious freedom.Established government-run schools called 'lycees' to train educated people for government service and the military.

Set up a national university system called the University of France, bringing education under the control of the state.

28. Explain the limitations of Commonsense knowledge.

  • It cannot be used to accurately understand complex personal or social problems.

  • It is usually not based on scientific studies or observations.

  • It is often based on prejudices, biases, or stereotypes.

  • It heavily relies on guesswork and traditional practices. Therefore, it only provides partial or incomplete knowledge.

29. Mark the following geographical information on the world map.

  • a. The climate region of the Indian subcontinent – Monsoon Climate

  • b. Tropical grasslands in Africa – Savanna

  • c. Hot desert in South America – Atacama

  • d. Temperate grasslands in North America – Prairies

5 Score Questions (Questions 30 and 31)

30. (A) 'The influence of the Renaissance was also reflected in the religious sphere of Europe'. Evaluate the statement based on the circumstances that led to the Reformation.

  • The Renaissance spirit of questioning spread to religion. Humanists began protesting against certain practices and beliefs of the Catholic Church.

  • A major controversy was the sale of 'indulgences' (certificates promising forgiveness of sins) to collect money for the church.

  • A monk named Johann Tetzel arrived in Germany to promote the sale of these indulgences.

  • In protest, a priest named Martin Luther nailed his famous 'Ninety-Five Theses' (arguments against church practices) to the door of the Wittenberg Cathedral.

  • This bold event marked the beginning of the Protestant Reformation. German universities played a big role in supporting this movement.

  • Other leaders like Huldrych Zwingli and John Calvin in Switzerland, and King Henry VIII in England, also led reformation movements.

(OR)

30. (B) Analyze how the political, social, and economic conditions in France led to the French Revolution.

First Estate (Clergy)Second Estate (Nobility)Third Estate (Commoners)
The Catholic Church in France was very powerful and wealthy.They held the highest positions in the government and the army.This group included the middle class, workers, and peasants.
They owned large areas of land.They were wealthy landlords who lived a life of luxury.They had to pay various taxes to the king, the church, and the nobles.
They collected a religious tax called 'tithe' from the peasants.They collected various taxes from the common people.They had to do unpaid, compulsory labor (like military and construction service).
They were completely exempted from paying taxes.They were also completely exempted from paying taxes.The entire tax burden of the country fell on the shoulders of this Estate.

31. (A) What are global pressure belts? Explain the formation of the following pressure belts.

  • Temperature and pressure are inversely proportional (when temperature rises, pressure drops). Normally, the lowest pressure should be at the equator and the highest at the poles.

  • However, this is not exactly the case. Because of the Earth's rotation, distinct pressure zones are created at specific latitudes. These are called Global Pressure Belts.

  • a. Equatorial Low Pressure Belt: High temperatures at the equator cause the air to heat up, expand, and rise. This creates a low-pressure zone. Since there are mostly rising vertical currents and very little surface wind, this calm area is also called the 'Doldrums'.

  • b. Sub-Tropical High Pressure Belts: These are located at 30 degrees North and South latitudes. The hot air that rises from the equator moves towards the poles through the upper atmosphere. As it moves, it cools down, becomes heavy, and sinks in these sub-tropical regions, creating a high-pressure zone.

(OR)

31. (B) Analyze the features of the Mediterranean climate region based on the hints.

  • Climate: This region has dry summers and wet winters. During the summer, the temperature is around 20-25° C. In the winter, the temperature ranges from 10° C to 16° C. It receives 30 to 75 cm of rain exclusively in the winter, which makes it unique from other climate regions. The winter rainfall is very helpful for winter crops. This rain is brought by winds called the Westerlies.

  • Vegetation: Because rainfall is moderate, thick forests are not found here. Instead, the region has tall evergreen trees like oak and sequoia, evergreen coniferous trees like pine and fir, and various types of shrubs.

  •  


SSLC

IX

VIII


പുതിയ പാറ്റേൺ മൾട്ടിപ്പിൾ ചോദ്യോത്തരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു

SSLC

IX

VIII

 




Today's Significance